Wednesday, May 1, 2024
HomeKeralaകേരളത്തിന് തിരിച്ചടി സഹകരണസൊസൈറ്റി ബാങ്കാകില്ല കേരളബാങ്കുകള്‍ വെറും സൊസൈറ്റി

കേരളത്തിന് തിരിച്ചടി സഹകരണസൊസൈറ്റി ബാങ്കാകില്ല കേരളബാങ്കുകള്‍ വെറും സൊസൈറ്റി

കേരള ബാങ്കുകള്‍ എങ്ങനെ ബാങ്കുകളാകും. സൊസൈറ്റിയുടെ പേര് മാറ്റിയാല്‍ ബാങ്ക ആകില്ല. റിസര്‍വ് ബാങ്കിന്റെ നിലപാട് കേന്ദ്രവും പ്രഖ്യാപിച്ചു. സിപിഎമ്മിനു കനത്ത പ്രഹരമാണിത്.  സ്വന്തക്കാരും ബന്ധുക്കളും നേതാക്കളുമെല്ലാം ജോലി ചെയ്യുന്നതു  കേരള ബാങ്കില്‍.ഇതിനെ അംഗീകരിക്കണമെന്നാവശ്യമാണ് കേന്ദ്രവും തള്ളിയത്.  കള്ളപ്പണം വെളുപ്പിക്കാന്‍ ആളുകള്‍ നിക്ഷേപിക്കുന്നതു കേരള ബാങ്കിലാണെന്ന പരാതി അന്വേഷിക്കുകയാണ് കേന്ദ്രം. ഇതിനിടയിലാണ്   ബാങ്കായി പരിഗണിക്കണമെന്നാവശ്യപ്പെട്ടു  സര്‍ക്കാര്‍ കേന്ദ്രത്തിനെസമീപിച്ചത്. ഇനി ഗവര്‍ണറിനെ  അപമാനിക്കുന്നതു പോലെ  കേന്ദ്രത്തെ കുറച്ചു കുറ്റം പറയാം.

സഹകരണ സൊസൈറ്റികള്‍ക്ക് ബാങ്ക് എന്ന് ഉപയോഗിക്കാന്‍ കഴിയില്ലെന്ന്  കേന്ദ്ര ധനമന്ത്രാലയം. കേരളത്തിന്റെ ആവശ്യം ആര്‍.ബി.ഐ തള്ളി. ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന നോട്ടീസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.അംഗീകാരമില്ലാത്ത സൊസൈറ്റികളെ സംബന്ധിച്ചാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. പൊതുജനങ്ങളുടെ താത്പര്യം സംരക്ഷിക്കേണ്ടത് ആര്‍.ബി.ഐയുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രാഥമിക സഹകരണ ബാങ്കുകള്‍ ‘ബാങ്ക്’ എന്ന് പേരിനൊപ്പം ചേര്‍ക്കാന്‍ പാടില്ല, വോട്ടവകാശമുള്ള അംഗങ്ങളില്‍നിന്നല്ലാതെ നിക്ഷേപം സ്വീകരിക്കാന്‍ പാടില്ല തുടങ്ങിയ നിബന്ധനകളാണ് ആര്‍.ബി.ഐ.യുടെ ഉത്തരവിലുള്ളത്. ബാങ്കിങ് നിയന്ത്രണ നിയമത്തിലുണ്ടായ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ആര്‍.ബി.ഐ. നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാത്ത സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കിങ്, ബാങ്കര്‍, എന്നിങ്ങനെ പേരിനൊപ്പം ചേര്‍ക്കാന്‍ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ 29-ന് ഈ നിയമം നിലവില്‍വന്നെങ്കിലും കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു പുതിയ ഉത്തരവ് പുറത്തിറക്കിയത്.

നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വ്യവസ്ഥകള്‍ക്കെതിരേ കേരളം നേരത്തെ രംഗത്ത് വന്നിരുന്നു. സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ആര്‍ബിഐ ശ്രമിക്കുന്നതെന്നും കേരളം ആരോപിച്ചിരുന്നു.

സജി വിശ്വംഭരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular