Friday, April 26, 2024
HomeUSAഒമിക്രോണ്‍: ഇനിയും പഠനം വേണമെന്ന് ഡബ്ള്യുഎച്ച്‌ഒ

ഒമിക്രോണ്‍: ഇനിയും പഠനം വേണമെന്ന് ഡബ്ള്യുഎച്ച്‌ഒ

ജനീവ: കൊറോണവൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെക്കുറിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന.

ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച്‌ നിലവിലെ പരിമിതമായ വിവരങ്ങള്‍കൊണ്ട് നിഗമനത്തിലെത്താനാവില്ലെന്നും ജനീവയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംഘടനാ തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസുസ് പറഞ്ഞു.

രാജ്യങ്ങള്‍ പരിശോധനയും നിരീക്ഷണവും വര്‍ധിപ്പിക്കണം. ഒമിക്രോണ്‍ വ്യാപനശേഷി കൂടുതലുള്ളതും ഡെല്‍റ്റയെക്കാള്‍ അപകടകാരിയുമായേക്കാം. എന്നാല്‍, നിലവിലതിന് തെളിവില്ല. ഓരോ ദിവസവും പുതിയ വിവരങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇവ വിശകലനംചെയ്ത് നിഗമനത്തിലെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് സമയമാവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular