Friday, April 26, 2024
HomeUSAകെ എച്ച് എഫ് സി ഹിന്ദു പൈതൃകമാസ ആഘോഷങ്ങൾ നവംബർ 20, 27 തിയ്യതികളികൾ

കെ എച്ച് എഫ് സി ഹിന്ദു പൈതൃകമാസ ആഘോഷങ്ങൾ നവംബർ 20, 27 തിയ്യതികളികൾ

ടൊറന്റോ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ ഹിന്ദു പൈതൃകമാസ ആഘോഷങ്ങൾ നവംബർ 20.27 തിയ്യതികളിൽ ഓൺലൈൻ ആയി നടത്തപ്പെടുന്നു. നവംബർ മാസം കാനഡയിലെ വിവിധ പ്രൊവിൻസുകൾ ഹിന്ദു പൈതൃകമാസം ആയി ആചരിച്ചു വരുന്നതിന്റെ ഭാഗമായാണ് കെ എച്ച് എഫ് സി ആഘോഷപരിപാടികൾ സഘടിപ്പിച്ചിരിയ്ക്കുന്നതു .കുട്ടികൾ അവതരിപ്പിയ്ക്കുന്ന ഹിന്ദു സംസ്കാരത്തിന്റെ ഭാഗം ആയ ശാസ്ത്രീയ നൃത്തങ്ങൾ,നാമജപം, കീർത്തനങ്ങൾ ,എന്നിവയ്ക്ക് പുറമെ ആത്മീയ പ്രഭാഷണം,ഭക്തിഗാന സുധ,ഭജൻ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡോ.രാമസ്വാമി ശർമ്മ,-ഫാക്കൽറ്റി കേസ് വെസ്റ്റേൺ യൂണിവേഴ്സിറ്റി യുഎസ്എ, ശ്രീ.ഷാജി കൃഷ്ണൻ,ടൊറന്റോ എന്നിവർ നവംബർ 20,27 തിയ്യതികൾ ആത്മീയ പ്രഭാഷണം നടത്തും.

നവംബർ 20 നു ശ്രീ.രതീഷ് മാധവൻ,ശ്രീരഞ്ജിനി (തൃപ്പൂണിത്തുറ) എന്നിവർ നയിയ്ക്കുന്ന “ഭക്തിഗാന സുധയും”,നവംബർ 27 നു ടൊറന്റോ ഭജൻ ഗ്രൂപ്പിന്റെ “ഭജനമാലയും” ഉണ്ടായിരിയ്ക്കുന്നതാണെന്നു സഘാടകർ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സൂം.ഫേസ്‌ബുക്ക് മാധ്യമങ്ങളിലൂടെ നടത്തപ്പെടുന്ന പൈതൃക മാസാചരണ ആഘോഷപരിപാടികളിൽ താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്ക് വഴി സംബന്ധിയ്ക്കാവുന്നതാണ്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular