Friday, April 26, 2024
HomeIndiaപഞ്ചാബ് ഉപമുഖ്യമന്ത്രി രൺധാവയുടെ മരുമകൻ ഇനി അഡീഷണല്‍ അഡ്വക്കേറ്റ് ജനറൽ; നിയമനം കരാർ അടിസ്ഥാനത്തിൽ

പഞ്ചാബ് ഉപമുഖ്യമന്ത്രി രൺധാവയുടെ മരുമകൻ ഇനി അഡീഷണല്‍ അഡ്വക്കേറ്റ് ജനറൽ; നിയമനം കരാർ അടിസ്ഥാനത്തിൽ

തന്ത്രപരമായ രാഷ്ട്രീയ നീക്കവുമായി വീണ്ടും പഞ്ചാബ് കോണ്‍ഗ്രസ് (Punjab Congress). തിങ്കളാഴ്ച ഉപമുഖ്യമന്ത്രിയും (Deputy Chief Minister) ആഭ്യന്തരമന്ത്രിയുമായ (Home Minister) സുഖ്ജിന്ദര്‍ സിംഗ് രണ്‍ധാവയുടെ (Sukhjinder Singh Randhawa) മരുമകന്‍ തരുണ്‍ വീര്‍ സിംഗ് ലെഹലിനെ (Tarun Vir Singh Lehal) അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി (Additional Advocate General) നിയമിച്ചു.

മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വാര്‍ഷികാടിസ്ഥാനത്തില്‍ കരാര്‍ പുതുക്കുകയും ചെയ്യാം. പഞ്ചാബിലെ ഇടക്കാല അഡ്വക്കറ്റ് ജനറല്‍ എപിഎസ് ഡിയോളിന്റെ ശുപാര്‍ശ പ്രകാരമാണ് നിയനമം നടത്തിയതെന്നാണ് വിവരം.

2017ലെ പഞ്ചാബ് ലോ ഓഫീസേഴ്സ് നിയമത്തിലെ സെക്ഷന്‍ 7 (4)പ്രകാരമാണ് തരുണ്‍ വീര്‍ സിംഗിന്റെ നിയമനം നടന്നത്. അദ്ദേഹത്തിന്റെ എന്റോള്‍മെന്റ് നമ്പര്‍ P-1968/2008 ആണ്. കൂടാതെ ഹൈക്കോടതിയില്‍ 12 വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ചതിന്റെ അനുഭവപരിചയവും ഉണ്ട്.

അഡ്വക്കറ്റ് ജനറലിന് സര്‍ക്കാരിന്റെ അനുമതിയോടെ ഏഴ് അഭിഭാഷകരെ വരെ ഉള്‍പ്പെടുത്താമെന്ന് വ്യവസ്ഥയില്‍ പറയുന്നുണ്ട്.മറ്റൊരു അഭിഭാഷകനായ സുമീത് മഹാജനെസീനിയര്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായും മുകേഷ് ചന്ദര്‍ ബെറി, ആദില്‍ സിംഗ് ബൊപ്പാരായ് എന്നിവരെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായും നിയമിച്ചതായി ഉത്തരവില്‍ പറയുന്നു. രെഹത്ബീര്‍ സിംഗ് മാനെ ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറലായും നിയമിച്ചു.

ചന്നി സര്‍ക്കാര്‍ നിയമിച്ച ഡിയോള്‍ കഴിഞ്ഞ മാസം സ്ഥാനം ഒഴിഞ്ഞിരുന്നെങ്കിലും പുതിയ ആളെ തല്‍സ്ഥാനത്തേക്ക് നിയമിക്കുന്നത് വരെ ജോലിയില്‍ തുടരാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. നവ്ജ്യോത് സിംഗ് സിദ്ദുവുമായി അദ്ദേഹം വാക്പോരില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. തന്റെ രാഷ്ട്രീയ സഹപ്രവര്‍ത്തകര്‍ക്ക് മേല്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിനായി, സിദ്ദു തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുവെന്ന് ഡിയോള്‍ പരസ്യമായി തന്നെ ആരോപണം ഉന്നയിച്ചിരുന്നു. സിദ്ദു സംസ്ഥാന സര്‍ക്കാരിന്റെയും എജി ഓഫീസിന്റെയും പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്നും ഡിയോള്‍ ആരോപിച്ചു. എന്നാല്‍, 12 ട്വീറ്റുകള്‍ നിരത്തി സിദ്ദു ഡിയോളിനെതിരെ തുറന്നടിച്ചിരുന്നു.

പബ്ലിക് ഓഫീസുകളില്‍ നിയമനം നടത്തുമ്പോള്‍ രാഷ്ട്രീയ പരിഗണനകള്‍ അസാധാരണമല്ല. സെപ്തംബറില്‍ അന്നത്തെ റവന്യൂ മന്ത്രി ഗുര്‍പ്രീത് സിംഗ് കംഗാറിന്റെ മരുമകനെ എക്സൈസ് ആന്‍ഡ് ടാക്‌സേഷന്‍ ഇന്‍സ്‌പെക്ടറായി നിയമിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

കഴിഞ്ഞ ജൂണില്‍ ലുധിയാന നോര്‍ത്ത് കോണ്‍ഗ്രസ് എം.എല്‍.എ രാകേഷ് പാണ്ഡെയുടെയും ഖാദിയാന്‍ എം.എല്‍.എ ഫത്തേ ജുങ് ബജ്വയുടെയും മക്കളെ നായബ് തഹസില്‍ദാറായും ഇന്‍സ്‌പെക്ടറായും നിയമിക്കാനുള്ള തീരുമാനം വിവാദത്തിന്ഇടയാക്കിയിരുന്നു. അന്ന് രണ്‍ധാവ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ഈ നീക്കത്തെ എതിര്‍ത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular