Friday, April 26, 2024
HomeKeralaഓണ്‍ലൈനില്‍ 299 രൂപയ്ക്ക് ചുരിദാര്‍ ഓര്‍ഡര്‍ ചെയ്തു; യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

ഓണ്‍ലൈനില്‍ 299 രൂപയ്ക്ക് ചുരിദാര്‍ ഓര്‍ഡര്‍ ചെയ്തു; യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

ഓണ്‍ലൈനിലൂടെ (Online) ചുരിദാര്‍ (churidar) ഓര്‍ഡര്‍ ചെയ്ത യുവതിയുടെ ഒരു ലക്ഷം രൂപ തട്ടിയെടുത്തു. കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂല്‍ പ്രിയേഷിന്റെ ഭാര്യ ചെല്ലട്ടന്‍ വീട്ടില്‍ രജനയുടെ പണമാണ് നഷ്ടപ്പെട്ടത്.

ഫെയ്‌സ്ബുക്കില്‍ പരസ്യം കണ്ടതിനെത്തുടര്‍ന്നാണ് രജന 299 രൂപ വിലയുള്ള ചുരിദാറിന് സിലൂറി ഫാഷന്‍ എന്ന സ്ഥാപനത്തില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തത്. 299 രൂപ ഗൂഗിള്‍ പേ അക്കൗണ്ട് വഴി അയക്കുകയും ചെയ്തു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞിട്ടും ചുരിദാര്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് പരസ്യത്തില്‍ക്കണ്ട സ്ഥാപനത്തിന്റെ 7582825396 എന്ന നമ്പറിലേക്ക് വിളിച്ചു.

വിലാസം പരിശോധിക്കുന്നതിനായി രജിസ്‌ട്രേഡ് മൊബൈല്‍ ഫോണില്‍നിന്ന് കമ്പനിയുടെ നമ്പറിലേക്ക് സന്ദേശമയക്കണമെന്ന് രജനയോട് അവര്‍ പറഞ്ഞു. ഇങ്ങനെ സന്ദേശം അയച്ചതിന് പിറകെ രജനയുടെ ശ്രീകണ്ഠപുരം എസ് ബി ഐ അക്കൗണ്ടില്‍നിന്ന് ആറു തവണയായാണ് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടത്. ഇതോടെ ആദ്യമയച്ച 299 രൂപയടക്കം 1,00,299 രൂപയാണ് ഇവര്‍ക്ക് നഷ്ടമായത്. രജനയുടെ പരാതിയില്‍ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കണ്ണൂര്‍: ക്രിപ്‌റ്റോ കറന്‍സി(Crypto Currency) യുടെ പേരില്‍ തട്ടിപ്പ്(Fraud) നടത്തിയ നാലു പേര്‍ കണ്ണൂരില്‍(Kannur) അറസ്റ്റിലായി(Arrest). നൂറു കോടിയോളം രൂപയാണ് ഇവര്‍ നിക്ഷേപകരില്‍ നിന്ന് തട്ടിയെടുത്ത് എന്നും വ്യക്തമായി. കാസര്‍കോട് ആലംപാടി സ്വദേശി മുഹമ്മദ് റിയാസ്, മലപ്പുറം മഞ്ചേരി സ്വദേശി സി ഷഫീഖ്, കോഴിക്കോട് പാവങ്ങാട് സ്വദേശി വസിം മുനവ്വറലി, മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് ശഫീഖ് എന്നിവരാണ് അറസ്റ്റിലായത്.

വെബ്‌സൈറ്റ് വഴിയാണ് സംഘം നിരവധി പേരില്‍ നിന്ന് പണം സമാഹരിച്ചത്. ബാംഗളൂര്‍ ആസ്ഥനമാക്കിയ ലോങ്ങ് റിച്ച് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. പ്രതിദിനം എട്ട് ശതമാനം വരെ ലാഭം ക്രിപ്‌റ്റോകറന്‍സി വഴി ഉണ്ടാക്കാമെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ച് ആയിരുന്നു തട്ടിപ്പിന് ഇരയാക്കിയത്.

കണ്ണൂര്‍ സിറ്റി പോലീസ് നാലുമാസം മുമ്പാണ് ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ് സംബന്ധിച്ച ആദ്യ പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. തട്ടിപ്പിന് സംബന്ധിച്ച് ഇതുവരെ ഒരു പരാതി മാത്രമാണ് പോലീസിനെ ലഭിച്ചിട്ടുള്ളത്. അറസ്റ്റിലായ മുഹമ്മദ് റിയാസ് ന്റെ അക്കൗണ്ടില്‍ 40 കോടിയും ശഫീഖിന്റെ അക്കൗണ്ടില്‍ 32 കോടിയും വന്നതായി പോലീസ് കണ്ടെത്തിയെന്ന് കണ്ണൂര്‍ എസിപി പി പി സദാനന്ദന്‍ പറഞ്ഞു.

കേസില്‍ കൂടുതല്‍ വിപുലമായ അന്വേഷണം നടത്തിയാല്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന ശൃംഖലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular