Friday, April 26, 2024
HomeKeralaസിനിമ റിവ്യു ബോംബിങ്; ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന് അക്രഡിറ്റേഷൻ നിര്‍ബന്ധമാക്കും

സിനിമ റിവ്യു ബോംബിങ്; ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന് അക്രഡിറ്റേഷൻ നിര്‍ബന്ധമാക്കും

കൊച്ചി: സിനിമ റിവ്യു ബോംബിങ് തടയാൻ നടപടി കടുപ്പിച്ച്‌ നിര്‍മാതാക്കളുടെ സംഘടന. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തുള്ളവരെ ഷോട്ട്‌ലിസ്റ്റ് ചെയ്‌ത് സംഘടനയുടെ അക്രഡിറ്റേഷൻ നിര്‍ബന്ധമാക്കാനും ഇന്ന് കൊച്ചിയില്‍ നടന്ന പ്രോഡ്യൂസേഴ്‌സ് അസോസിയേഷൻ യോഗത്തില്‍ തീരുമാനമായി.

ഇതോടെ അംഗീകാരമില്ലാത്ത ഒരാള്‍ക്കും സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരപാടികളില്‍ പങ്കെടുക്കാനാകില്ല. മികവും അംഗീകാരവും പ്ലാറ്റ്ഫോമുകളുടെ റീച്ചും ഉള്‍പ്പെടെ കണക്കാക്കിയാകും അക്രഡിറ്റേഷൻ നല്‍കുക. വാര്‍ത്താ സമ്മേളനങ്ങളിലടക്കം നിയന്ത്രണമുണ്ടാകും.

ഇക്കാര്യം മുൻനിര്‍ത്തി സിനിമയിലെ പിആര്‍ഒമാരുടെയും ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തുള്ളവരുടെയും യോഗം നിര്‍‌മാതാക്കള്‍ വിളിച്ചുചേര്‍ത്തിരുന്നു. ഇതിന് പിന്നാലെ ഇന്ന് ചേര്‍ന്ന യോഗത്തില്‍ സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഉള്‍പ്പടെ പിന്തുണ ഇക്കാര്യത്തില്‍ നിര്‍മാതാക്കള്‍ ഉറപ്പാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular