Saturday, April 27, 2024
HomeGulfഅർജന്റീന പ്രസിഡന്റ് ടി വിയിൽ കളി കാണും; ഫ്രാൻസിന്റെ നേതാവ് ഖത്തറിലേക്കു പറക്കുന്നു

അർജന്റീന പ്രസിഡന്റ് ടി വിയിൽ കളി കാണും; ഫ്രാൻസിന്റെ നേതാവ് ഖത്തറിലേക്കു പറക്കുന്നു

അർജന്റീനയുടെ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് ഞായറാഴ്ച സ്വന്തം വീട്ടിലിരുന്നു ടി വി യിലാണ് ഖത്തറിൽ നടക്കുന്ന ലോക കപ്പ് ഫൈനൽ കാണുക. നിലവിലുള്ള ചാമ്പ്യന്മാരായ ഫ്രാൻസ് അർജന്റീനയുമായി ഏറ്റുമുട്ടുമ്പോൾ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോ ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ കളി കാണാനെത്തും.

ഫെർണാണ്ടസ് ശനിയാഴ്ച ട്വിറ്ററിൽ പറഞ്ഞു: “ദശലക്ഷക്കണക്കിനു അര്ജന്റീനക്കാരെ പോലെ ഞാനും ലോക കപ്പ് ഫൈനൽ വീട്ടിലിരുന്നാണു കാണുക. ഞങ്ങളുടെ ഏറ്റവും മികച്ച ടീം കളിക്കളത്തിൽ ഇറങ്ങും.”

ഞായറാഴ്ച ഖത്തറിലേക്കു പറക്കുമെന്നു മാക്രോ പറഞ്ഞു. ഫ്രഞ്ച് ടീം അംഗങ്ങളിൽ ചിലർക്കു വൈറൽ പനി ബാധിച്ചത് ടീമിന്റെ ആത്മവീര്യത്തെ ബാധിച്ചു എന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രസിഡന്റ് എത്തുന്നത്.

പനി പടരാതിരിക്കാൻ നടപടികൾ എടുത്തെന്നു ഫ്രഞ്ച് കോച്ച് ദിദിയർ ഡെസ്ഷംസ് പറഞ്ഞു. പ്രധാന താരമായ  കിലിയൻ എംബാപ്പേ പക്ഷെ സുരക്ഷിതനാണ്.

റഫായേൽ വരാണേ, ഇബ്രഹിമ കോനാട്ടെ, ദയോട്ട് ഉപ്പാമെക്കാനോ, അഡ്രിയാൻ റാബിയോട്ട്, കിങ്സ്ലി കോമാൻ എന്നിവർക്കു കഴിഞ്ഞ ആഴ്ച്ച പനി ബാധിച്ചിരുന്നു. ഇവർ വെള്ളിയാഴ്ച പരിശീലനത്തിൽ പങ്കെടുത്തില്ല. ഉപ്പാമെക്കാനോ, റാബിയോട്ട് എന്നിവർ മൊറോക്കോയ്ക് എതിരായ സെമിയിൽ കളിച്ചില്ല.

ഞായറാഴ്ച്ച അർജന്റീനയുടെ കൂട്ടായ പരിശ്രമമാണ് കാണാൻ പോകുന്നതെന്നു കോച്ച് ലയണൽ സ്‌കലോണി പറഞ്ഞു. വ്യക്തികളുടെ മികവിനേക്കാൾ ടീമിന്റെ മികവിലാണ് ഊന്നൽ.

“ഞങ്ങൾ തയാറാണ്,” അദ്ദേഹം ശനിയാഴ്ച മാധ്യമങ്ങളോടു പറഞ്ഞു. “ഇത് ലയണൽ മെസ്സിയും കിലിയൻ എംബാപ്പേയും തമ്മിലുള്ള മത്സരമല്ല. അർജന്റീനയും ഫ്രാൻസും തമ്മിലുള്ള മത്സരമാണ്. മുദ്ര പതിപ്പിക്കാൻ ഓരോ കളിക്കാരനും അവസരമുണ്ട്.”

മെസ്സിയും എംബാപ്പേയും തമ്മിലാണോ കളി എന്നു മാധ്യമലേഖകർ ചോദിച്ചപ്പോഴായിരുന്നു ആ മറുപടി.

“ഞങ്ങൾക്കു വ്യക്തമായ തന്ത്രമുണ്ട്. അതു വളരെ പ്രധാനമാണ്. എങ്ങിനെ ആക്രമിക്കണം എന്ന് ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അവരുടെ കരുത്തു ഞങ്ങൾക്കറിയാം.

“ഷൂട്ട്ഔട്ട് ഒഴിവാക്കാൻ ഞങ്ങൾ ശ്രമിക്കും. എന്നാൽ ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഏറ്റവും നല്ല പെനാൽറ്റി ഷൂട്ടർമാരെ ഇറക്കും.”

മെസിയെ കുറിച്ച് എടുത്തു ചോദിച്ചപ്പോൾ  സ്‌കലോണി പറഞ്ഞു: “അദ്ദേഹം ഇനി ലോക കപ്പ് കളിക്കില്ലെന്നു പറഞ്ഞിട്ടുണ്ട്. അവസാന മത്സരത്തിൽ ട്രോഫി ഉയർത്താൻ അദ്ദേഹത്തിനു കഴിയുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു.”

Fernandez to watch World Cup final from home; Macron reaching Doha

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular