Friday, April 26, 2024
HomeIndiaവെബ് സിരീസിന്‍റെ മറവില്‍ അശ്ലീല സിനിമ ചിത്രീകരിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

വെബ് സിരീസിന്‍റെ മറവില്‍ അശ്ലീല സിനിമ ചിത്രീകരിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

മുംബൈ: വെബ് സീരിസ് നിര്‍മിക്കുന്നതിന്‍റെ മറവില്‍ അശ്ലീല സിനിമ ചിത്രീകരിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
ഇന്ന് രാവിലെ മുംബൈയിലാണ് സംഭവം. വെബ് സീരിസില്‍ അഭിനയിക്കാനെത്തിയ നടിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി.
വെബ് സീരിസില്‍ അഭിനയിക്കാനാണെന്ന് പറഞ്ഞാണ് സംഘം യുവതിയെ ചാര്‍കോപ്പിലെ ഫ്ലാറ്റിലേക്ക് വിളിച്ച്‌ വരുത്തിയത്.ഫ്ലാറ്റിലെത്തിയതോടെയാണ് അശ്ലീല സിനിമയില്‍ അഭിനയിക്കാന്‍ യുവാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതി ചാര്‍കോപ്പ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഘത്തിലെ മൂന്ന് പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular