Friday, April 26, 2024
HomeUSAലോക ഒന്നാം നമ്ബര്‍ ടെന്നിസ് താരം ആഷ്​ലി ബാര്‍തി വിരമിച്ചു; വിരമിക്കല്‍ ഇരുപത്തിയഞ്ചാം വയസില്‍

ലോക ഒന്നാം നമ്ബര്‍ ടെന്നിസ് താരം ആഷ്​ലി ബാര്‍തി വിരമിച്ചു; വിരമിക്കല്‍ ഇരുപത്തിയഞ്ചാം വയസില്‍

ആസ്ട്രേലിയന്‍ വനിത ടെന്നിസ് താരവും ലോക ഒന്നാം നമ്ബറുമായ ആഷ്​ലി ബാര്‍തി വിരമിച്ചു. ഇരുപത്തിയഞ്ചാം വയസിലാണ് താരം ടെന്നിസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

മറ്റ് സ്വപ്നങ്ങളെ പിന്തുടരാനാണ് ടെ​ന്നി​സി​ല്‍ നിന്ന് വിരമിക്കുന്നതെന്ന് ആഷ്​ലി ബാര്‍തി പറഞ്ഞു. ഞാന്‍ വളരെ സന്തോഷവതിയാണ്, ഞാന്‍ വളരെ തയാറാണ്. ഒരു വ്യക്തിയെന്ന നിലയില്‍ ഇത് ശരിയാണെന്ന് എന്റെ ഹൃദയത്തില്‍ ഇപ്പോള്‍ എനിക്കറിയാം. ടെന്നിസ് എനിക്ക് നല്‍കിയ എല്ലാത്തിനും ഞാന്‍ വളരെ നന്ദിയുള്ളവളാണ്, ഒപ്പം അഭിമാനവും സംതൃപ്തിയും തോന്നുന്നു. വഴിയില്‍ എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും ബാര്‍തി വ്യക്തമാക്കി.

ജനുവരിയില്‍ നടന്ന ആസ്ട്രേലിയന്‍ ഓപ്പണില്‍ വിജയിച്ച ബാര്‍തി, 114 ആഴ്ചയായി ലോക ഒന്നാം നമ്ബര്‍ താരമാണ്. 2019ലെ ഫ്രഞ്ച് ഓപ്പണും 2021ലെ വിം​ബ്​​ള്‍​ഡ​ണും താരം നേടിയിരുന്നു. 44 വര്‍ഷത്തിന് ശേഷം ആസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം ചൂടിയ ഒരു ആസ്ട്രേലിയന്‍ താരമെന്ന റെക്കോഡ് ബാര്‍തിക്കാണ്. 1978ല്‍ ആസ്ട്രേലിയക്കാരി ക്രിസ് ഒനീല്‍ ആണ് ആസ്ട്രേലിയന്‍ ഓപ്പണില്‍ അവസാനമായി കിരീടം ചൂടിയത്. 1980ല്‍ ​ഇ​വോ​ണ്‍ ഗൂ​ലാ​ഗോ​ങ്ങി​ന് ശേ​ഷം വിം​ബ്​​ള്‍​ഡ​ണ്‍ ജ​യി​ക്കു​ന്ന ആ​ദ്യ ആ​സ്​​ട്രേ​ലി​യ​ക്കാ​രി​യുമാണ്​ ബാ​ര്‍​തി.

ആഷ്​ലി ബാര്‍തി ദ ഓള്‍റൗണ്ടര്‍

നെ​റ്റ്ബാ​ളി​ല്‍ ​നി​ന്ന് ടെ​ന്നി​സി​ലേ​ക്ക്, പി​ന്നീ​ട് ക്രി​ക്ക​റ്റ്, വീ​ണ്ടും ടെ​ന്നി​സി​ലേ​ക്ക് അ​ങ്ങ​നെ സ്വ​പ്ന​ങ്ങ​ള്‍​ക്കൊ​പ്പം സ​ഞ്ച​രി​ച്ച​വ​ളാ​ണ് ബാ​ര്‍​തി. ക്വീ​ന്‍​സ്​​ലാ​ന്‍​ഡി​ലെ ഗോ​ത്ര​വ​ര്‍​ഗ കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച ബാ​ര്‍​തി നാ​ലു വ​യ​സ്സു​മു​ത​ല്‍ റാ​ക്ക​റ്റേ​ന്താ​ന്‍ തു​ട​ങ്ങി​യ​താ​ണ്. ടെ​ന്നി​സി​ന​പ്പു​റം ത‍​​​ന്‍റെ മൂ​ത്ത ര​ണ്ട് സ​ഹോ​ദ​രി​മാ​ര്‍​ക്കൊ​പ്പം നെ​റ്റ്ബാ​ളും ക​ളി​ക്കു​മാ​യി​രു​ന്നു.

നെ​റ്റ്ബാ​ള്‍ വ​നി​ത​ക​ളു​ടെ മാ​ത്രം ക​ളി​യാ​യ​തു​കൊ​ണ്ട് പു​രു​ഷ​ന്മാ​രോ​ടും ഏ​റ്റു​മു​ട്ടാം എ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് ടെ​ന്നി​സി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്ന​ത്. ഐ.​ടി.​എ​ഫ് ജൂ​നി​യ​ര്‍ സ​ര്‍​ക്യൂ​ട്ടി​ല്‍ ക​ളി​ച്ചു​തു​ട​ങ്ങി​യ ബാ​ര്‍​തി 2011ലാ​ണ് ആ​സ്ട്രേ​ലി​യ​ന്‍ ​ഓപ്പണി​​​ന്‍റെ ജൂ​നി​യ​ര്‍ ഗ്രാ​ന്‍​ഡ്സ്ലാ​മി​ല്‍ ക​ളി​ക്കു​ന്ന​ത്. ആ​ദ്യ റൗ​ണ്ടി​ല്‍​ത​ന്നെ പു​റ​ത്താ​യെ​ങ്കി​ലും അ​തേ​വ​ര്‍​ഷം വിം​ബ്ള്‍​ഡ​ണ്‍ ജൂ​നി​യ​ര്‍ കി​രീ​ടം ചൂ​ടി ബാ​ര്‍​തി വ​ര​വ​റി​യി​ച്ചു.

2013ല്‍ ​ആ​സ്ട്രേ​ലി​യ ഓപ്പണി​ലും വിം​ബി​ള്‍​ഡ​ണി​ലും ഡ​ബി​ള്‍​സ് റ​ണ്ണ​റ​പ്പാ​യി​രു​ന്നു. അ​ടു​ത്ത​വ​ര്‍​ഷം എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ച്‌ ടെ​ന്നി​സി​ന് വി​ശ്ര​മം ന​ല്‍​കി ക്രി​ക്ക​റ്റിന്‍റെ പി​റ​കെ പോ​യി. ത‍ന്‍റെ ബാ​ക്ക്ഹാ​ന്‍​ഡ് ഷോ​ട്ട് ക്രി​ക്ക​റ്റി​ലേ​ക്ക് പ​രി​വ​ര്‍​ത്ത​നം ചെ​യ്ത് ബി​ഗ്ബാ​ഷ് വി​മ​ന്‍​സ്​ ലീ​ഗി​ല്‍ തി​ള​ങ്ങി. 2016ല്‍ ​വീ​ണ്ടും തീ​രു​മാ​നം മാ​റ്റി ടെ​ന്നി​സ് റാ​ക്കേ​റ്റേ​ന്തി. ആ ​തി​രി​ച്ചു​വ​ര​വ് വെ​റു​തെ​യാ​യി​ല്ല.

ഡ​ബി​ള്‍​സി​ല്‍ 2017ല്‍ ​ഫ്ര​ഞ്ച് ഓപ്പണ്‍ റ​ണ്ണ​റ​പ്പും 2018ല്‍ ​യു.​എ​സ് ഓപ്പ​ണ്‍ കി​രീ​ട​വും ചൂ​ടി. 2019ല്‍ ​ആ​സ്ട്രേ​ലി​യ​ന്‍ ഒാ​പ​ണ്‍ സിം​ഗ്ള്‍​സി​ല്‍ ക്വാ​ര്‍​ട്ട​റി​ല്‍ വീ​ണ ബാ​ര്‍​തി, ഫ്ര​ഞ്ച് ഓപ്പ​ണി​ലൂ​ടെ ആ​ദ്യ സിം​ഗ്ള്‍​സ് ഗ്രാ​ന്‍​ഡ്സ്ലാം കീ​രി​ടം ചൂ​ടു​ക​യാ​യി​രു​ന്നു. ഫ്ര​ഞ്ച്​ ഓപ്പണി​ല്‍ കി​രി​ടം നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ ആ​സ്​​ട്രേ​ലി​യ​ന്‍ ഗോ​ത്ര​വ​ര്‍​ഗ​ക്കാ​രി​യാ​ണ്​ ബാ​ര്‍​തി. 1971ല്‍ ​​ക​പ്പ​ടി​ച്ച ഇ​നോ​ണി ഗു​ലാ​ഗോ​ങ്​ കൗ​ളി​യാ​ണ്​ ആ​ദ്യ താ​രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular