Friday, April 26, 2024
HomeKeralaതോമസ് ഐസക് പറഞ്ഞത് ചരിത്രം: അതില്‍ രാഷ്ട്രീയമില്ല- പി കെ കുഞ്ഞാലിക്കുട്ടി

തോമസ് ഐസക് പറഞ്ഞത് ചരിത്രം: അതില്‍ രാഷ്ട്രീയമില്ല- പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം | ജനകീയസൂത്രണത്തിന്റെ നടത്തിപ്പ് സംബന്ധിച്ച്‌ തന്നെ പുകഴ്ത്തിയുള്ള സി പി എം നേതാവ് തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ച്‌ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.

തോമസ് ഐസക് പറഞ്ഞതില്‍ രാഷ്ട്രീയമില്ലെന്നും അത് ചരിത്രമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുവെച്ച്‌ കഥയുണ്ടാക്കുന്നു. ലീഗ് എല്‍ ഡി എഫിനോട് അടുക്കുന്നുവെന്ന ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിംലീഗ് പൊതുവില്‍ ജനകീയാസൂത്രണത്തോടു നല്ലരീതിയില്‍ സഹകരിച്ചിരുന്നുവെന്നും ഇതിന്റെ മുഖ്യകാരണം പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടാണെന്നുമായിരുന്നു ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ രംഗത്തുവന്നതും അദ്ദേഹം ഓരോ പടികള്‍ ചവിട്ടി കയറിയതും ഐസക്ക് വിവരിച്ചു. ജനകീയാസൂത്രണത്തിന്റെ നടത്തിപ്പില്‍ പ്രത്യേകിച്ച്‌ മലപ്പുറം ജില്ലയില്‍ കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ സഹകരണവും ഐസക്ക് വിവരിച്ചിരുന്നു.

കണ്ണൂരിനെ കലാപഭൂമിയാക്കാന്‍ ചിലരുടെ ശ്രമം: മുഖ്യമന്ത്രി

തോമസ് ഐസക് പറഞ്ഞത് ചരിത്രം: അതില്‍ രാഷ്ട്രീയമില്ല- പി കെ കുഞ്ഞാലിക്കുട്ടി

ഉക്രൈന്‍ വിഷയം പൊട്ടിത്തെറിയിലേക്ക്; യു എന്‍ അടിയന്തര യോഗം ചേരുന്നു

ലോകായുക്ത: അടിയന്തര പ്രമേയത്തിന് അനുമതിയില്ല- പ്രതിപക്ഷം ഇറങ്ങിപ്പോയി

ശിവശങ്കര്‍ ആത്മകഥ എഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെ; സ്വപ്‌ന സുരേഷിന്റെ ഭര്‍ത്താവിന് കെ ഫോണില്‍ നിയമനം നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular