Friday, April 26, 2024
HomeKeralaആണ്‍കുഞ്ഞിനെ പ്രസവിക്കാനായി പാകിസ്ഥാനില്‍ ഗര്‍ഭിണിയുടെ തലയില്‍ ആണി അടിച്ച്‌ കയറ്റി

ആണ്‍കുഞ്ഞിനെ പ്രസവിക്കാനായി പാകിസ്ഥാനില്‍ ഗര്‍ഭിണിയുടെ തലയില്‍ ആണി അടിച്ച്‌ കയറ്റി

അന്ധവിശ്വാസത്തിന്റെ പേരില്‍ ആണ്‍കുഞ്ഞിനെ പ്രസവിക്കാനായി പാകിസ്ഥാനില്‍ ഗര്‍ഭിണിയുടെ തലയില്‍ ആണി അടിച്ച്‌ കയറ്റി.

തലയില്‍ ആണിയടിച്ചാല്‍ ആണ്‍കുഞ്ഞിനെ പ്രസവിക്കും എന്ന് പറഞ്ഞാണ് ആഭിചാരക്രിയകള്‍ ചെയ്യുന്ന ‘വൈദ്യന്‍’ യുവതിയോട് അരുംക്രൂരത ചെയ്തത്. പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി.

സംഭവത്തില്‍ പെഷവാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിക്ക് മൂന്ന് പെണ്‍കുട്ടികളാണുള്ളത്. അഞ്ച് സെന്റീമീറ്റര്‍ (രണ്ട് ഇഞ്ച്) നീളമുള്ള ആണി നെറ്റിയുടെ മുകള്‍ ഭാഗത്തായാണ് അടിച്ച്‌ കയറ്റിയിരുന്നത് എന്നാണ് എക്സ്- റേയില്‍ വ്യക്തമാവുന്നത്. എന്നാല്‍ ഇത് തലച്ചോറിനെ ബാധിച്ചിട്ടില്ല എന്നാണ് ഡോക്ടര്‍ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular