Friday, April 26, 2024
HomeKeralaബാബുവിനെ രക്ഷിച്ച സൈന്യത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

ബാബുവിനെ രക്ഷിച്ച സൈന്യത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം | മലമ്ബുഴ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തിയ ഇന്ത്യന്‍ സൈന്യത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികര്‍, പാരാ റെജിമെന്റ് സെന്റിലെ സൈനികര്‍, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജിഒസി ലഫ്റ്റനന്റ് ജനറല്‍ അരുണ്‍ തുടങ്ങിയവര്‍ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു.

ബാബുവിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.രക്ഷാപ്രവര്‍ത്തനവുമായി സഹകരിച്ച വ്യോമസേനയ്ക്കും കോസ്റ്റ് ഗാര്‍ഡിനും കേരള പോലീസ്, ഫയര്‍ & റസ്‌ക്യൂ, എന്‍ ഡി ആര്‍ എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ക്കും നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ചരിത്ര ദൗത്യം പൂര്‍ത്തിയായി; ബാബുവിനെ സൈന്യം മലമുകളിലെത്തിച്ചു

സമാനതകളില്ലാത്ത രക്ഷാ ദൗത്യം; സൈന്യം മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനരുകിലെത്തി

ബാബുവിനെ രക്ഷിച്ച സൈന്യത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമം ഊര്‍ജിതം; കരസേനാ സംഘം മലമ്ബുഴയില്‍

കളമശ്ശേരി കിന്‍ഫ്ര പാര്‍ക്കിനുള്ളിലെ ഗ്രീന്‍ലീഫ് കമ്ബനിയില്‍ തീപ്പിടുത്തം

ബ്രാഹ്‌മണരുടെ കാല്‍ കഴുകിച്ച്‌ ഊട്ട്; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular