Saturday, April 27, 2024
HomeKeralaആദ്യരാത്രിയ്ക്ക് ശേഷം ഭാര്യവീട്ടില്‍ നിന്ന് മുങ്ങി, ഒരു വര്‍ഷത്തിന് ശേഷം യുവാവ് പിടിയിലായി

ആദ്യരാത്രിയ്ക്ക് ശേഷം ഭാര്യവീട്ടില്‍ നിന്ന് മുങ്ങി, ഒരു വര്‍ഷത്തിന് ശേഷം യുവാവ് പിടിയിലായി

മലപ്പുറം; വിവാഹം കഴിഞ്ഞ് ഒരു ദിവസം ഒന്നിച്ച്‌ താമസിച്ച ശേഷം ഭാര്യ വീട്ടില്‍ നിന്ന് മുങ്ങിയ ആള്‍ ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍.

കോണ്ടോട്ടി ചെറുകാവ് സ്വദേശി മണ്ണാറക്കല്‍ കമറുദീനാണ് അറസ്റ്റിലായത്. ഭാര്യയുടേയും കുടുംബത്തിന്റേയും പരാതിയിലാണ് മലപ്പുറം വണ്ടൂരില്‍ പൊലീസ് ഇയാളെ പിടികൂടിയത്.

ഒരു വര്‍ഷം മുന്‍പാണ് കമറുദീനും വണ്ടൂര്‍ കുറ്റിയില്‍ സ്വദേശിയായ പെണ്‍കുട്ടിയുമായുള്ള വിവാഹം. വിവാഹ ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ച കമറുദ്ദീന്‍ രാവിലെ ഇവിടെ നിന്നും മുങ്ങുകയായിരുന്നു. പിന്നീട് വിവിധ സ്ഥലങ്ങളില്‍ പെണ്‍കുട്ടിയുടെ കുടുംബം ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കമറുദ്ദീന്‍ നല്‍കിയ വിലാസവും ശരിയല്ലെന്ന് വ്യക്തമായി. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കുന്നത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊണ്ടോട്ടിയില്‍ നിന്നാണ് കമറുദ്ദീനെ കണ്ടെത്തിയത്. അവിടെ മറ്റൊരു ഭാര്യക്കും മക്കള്‍ക്കുമൊപ്പം കഴിയുകയായിരുന്നു കമറുദ്ദീന്‍. ലൈംഗീക പീഡനമടക്കമുള്ള പരാതികളാണ് വണ്ടൂരിലെ പെണ്‍കുട്ടി കമറുദ്ദീനെതിരെ നല്‍കിയിട്ടുള്ളത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular