Wednesday, May 1, 2024
HomeCinemaഎഫ്‌ഐആറില്‍ പര്‍വീണ ബീഗം ആയി മാല പാര്‍വതി

എഫ്‌ഐആറില്‍ പര്‍വീണ ബീഗം ആയി മാല പാര്‍വതി

മനു ആനന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച്‌ ഒരു തമിഴ് ചിത്രമാണ് എഫ്‌ഐആര്‍. സുജാത എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആനന്ദ് ജോയ് ആണ് നിര്‍മ്മാണം.

വിഷ്ണു വിശാലും റെബ മോണിക്ക ജോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് എഫ്‌ഐആര്‍. ചിത്രം ഫെബ്രുവരി 11ന് റിലീസ് ചെയ്യും. ചിത്രത്തില്‍ മുഖ്യകഥാപാത്രമായി മാല പാര്‍വതിയും അഭിനയിക്കുന്നുണ്ട്. പര്‍വീണ ബീഗം എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിഷ്ണു വിശാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ അമ്മ ആയിട്ടാണ് താരം ചിത്രത്തില്‍ എത്തുന്നത്.

മഞ്ജിമ മോഹന്‍, റൈസ വില്‍സണ്‍, ഗൗതം വാസുദേവ് ​​മേനോന്‍, ഗൗരവ് നാരായണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സംഗീത സംവിധായകന്‍ അശ്വത് ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അരുള്‍ വിന്‍സെന്റ് ഛായാഗ്രഹണവും ജികെ പ്രസന്ന എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം ഹിറ്റായി കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular