Saturday, April 27, 2024
HomeAsiaകിം ജോംഗ് ഉന്നിനെതിരെ അസഭ്യ ഭാഷയില്‍ ചുമരെഴുത്ത്; ആളിനെ കണ്ടെത്താന്‍ കൈയക്ഷര പരിശോധനയുമായി അധികാരികള്‍

കിം ജോംഗ് ഉന്നിനെതിരെ അസഭ്യ ഭാഷയില്‍ ചുമരെഴുത്ത്; ആളിനെ കണ്ടെത്താന്‍ കൈയക്ഷര പരിശോധനയുമായി അധികാരികള്‍

പ്യോംഗ് യാംഗ്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിനെതിരെ അസഭ്യഭാഷയില്‍ ചുമരെഴുത്ത്. ഇതേ തുടര്‍ന്ന് ചുമരെഴുത്ത് നടത്തിയവരെ കണ്ടുപിടിക്കാന്‍ കൈയക്ഷര പരിശോധന നടത്തുകയാണ് ഭരണാധികാരികള്‍.

ഉത്തരകൊറിയന്‍ തലസ്ഥാനം ഉള്‍പ്പെടുന്ന പ്യോംഗ് യാംഗിലെ ഒരു കെട്ടിടസമുച്ചയത്തിന്റെ ചുമരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തില്‍ എഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ഡിസംബര്‍ 22ന് നടന്ന സെന്‍ട്രല്‍ കമ്മിറ്റി പ്ലീനറി സമ്മേളനത്തിനിടയിലായിരുന്നു ഈ സംഭവം നടന്നത്.

കിം കാരണം ജനങ്ങള്‍ പട്ടിണി കിടന്ന് മരിക്കുമെന്നും ചുമരില്‍ എഴുതിയിട്ടുണ്ട്. സംഭവം അധികാരികളുടെ ശ്രദ്ധയില്‍ പെട്ടതോടെ ഉടന്‍ തന്നെ മായിച്ചു കളയുകായിരുന്നു. എന്നാല്‍, അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള തീവ്രശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കൈയക്ഷരം നോക്കി ആളിനെ കണ്ടെത്താനാണ് തീരുമാനം.

അതിന്റെ ഭാഗമായി പ്രദേശത്തെ ഫാക്ടറി ജീവനക്കാരുടെയും വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെയും വിദ്യാര്‍ത്ഥികളുടെയും ഉള്‍പ്പെടെ ആയിരക്കണക്കിനു പേരുടെ കൈയക്ഷരം പരിശോധിക്കും. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

അടുത്തിടെയുണ്ടായ വെള്ളപ്പൊക്കവും കൊവിഡിനെ തുടര്‍ന്ന് അതിര്‍ത്തി അടച്ചതുമെല്ലാം രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ കാര്യമായി ബാധിച്ചിരുന്നു. ആ സമയത്താണ് ഈ പ്രതിഷേധമുണ്ടായതെന്നതും ശ്രദ്ധേയമാണ്. ഉത്തരകൊറിയയിലെ നിയമം അനുസരിച്ച്‌ ഭരണാധികാരിക്കെതിരെയോ ഭരണത്തിനെതിരെയോ ചുമരെഴുത്ത് നടത്തുന്നത് വലിയ കുറ്റമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular