Friday, April 26, 2024
HomeKeralaഎസ്.ഡി.പി.ഐക്കാര്‍ പ്രതികളാകുന്ന കേസുകളില്‍ സംസ്ഥാനാന്തര ഗൂഢാലോചനയെന്ന് എ.ഡി.ജി.പി വിജയ് സാഖറെ

എസ്.ഡി.പി.ഐക്കാര്‍ പ്രതികളാകുന്ന കേസുകളില്‍ സംസ്ഥാനാന്തര ഗൂഢാലോചനയെന്ന് എ.ഡി.ജി.പി വിജയ് സാഖറെ

സ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസുകളില്‍ സംസ്ഥാനാന്തര ഗൂഢാലോചനയുണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ.

അതുകൊണ്ടാണ് എസ്.ഡി.പി.ഐക്കാര്‍ പ്രതികളാകുന്ന കേസുകളില്‍ അറസ്റ്റിന് താമസമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ സഞ്ജിത് വധം, ആലപ്പുഴയിലെ രഞ്ജിത് ശ്രീനിവാസന്‍ വധം എന്നിവയില്‍ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതില്‍ പൊലീസ് വിമര്‍ശനം കേള്‍ക്കുന്നതിനിടെയാണ് എ.ഡി.ജി.പിയുടെ വിശദീകരണം.

‘കുറ്റകൃത്യം ചെയ്യുന്ന സംഘത്തില്‍ പ്രദേശത്തുള്ളവര്‍ ഉണ്ടാവാറില്ല. പുറത്തുനിന്നുള്ളവരാണ് ഉണ്ടാവുക. കൃത്യം നടപ്പാക്കിയ ശേഷം സംസ്ഥാനം വിടും. മറ്റ് സംസ്ഥാനത്തെ ഒളിത്താവളത്തില്‍ മാസങ്ങളോളം കഴിയും. ഇവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. ഒളിവില്‍ കഴിയുമ്ബോള്‍ ഇവര്‍ക്ക് സുരക്ഷ നല്‍കാന്‍ ആളുകളുണ്ടാകും. അതുകൊണ്ട് തന്നെ എസ്.ഡി.പി.ഐക്കാര്‍ പ്രതികളാകുന്ന കേസുകളില്‍ അറസ്റ്റിന് താമസമുണ്ടാകും’ -വിജയ് സാഖറെ പറഞ്ഞു.

കിഴക്കമ്ബലത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ പൊലീസിന് നേരെ നടത്തിയ ആക്രമണം കരുതിക്കൂട്ടിയുള്ളതാണെന്നതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് വിജയ് സാഖറെ പറഞ്ഞു. ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായി തുടങ്ങിയ ഒരു സംഘര്‍ഷമാണ്. സാധാരണയായി അതിഥി തൊഴിലാളികള്‍ ഈ രീതിയില്‍ സംഘര്‍ഷത്തിലേര്‍പ്പെടാറില്ല -അദ്ദേഹം പറഞ്ഞു.

കിഴക്കമ്ബലത്തെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി പൊലീസ് മികച്ച സഹകരണം ഉറപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം വിജയ് സാഖറെ നിര്‍ദേശം നല്‍കിയിരുന്നു. ഡിവൈ.എസ്.പിമാരും എസ്.എച്ച്‌.ഒമാരും തൊഴിലാളി ക്യാമ്ബുകള്‍ സ്ഥിരമായി സന്ദര്‍ശിക്കണം. ഹിന്ദിയും ബംഗാളിയും അറിയുന്ന ഉദ്യോഗസ്ഥരെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സ്റ്റേഷനുകളില്‍ നിയമിക്കണമെന്നും എ.ഡി.ജി.പി നിര്‍ദേശം നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular