Saturday, April 27, 2024
HomeIndiaസ്കൂള്‍ പരിസരത്ത് വേണ്ട ലഹരി

സ്കൂള്‍ പരിസരത്ത് വേണ്ട ലഹരി

സ്കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ സ്കൂള്‍ പരിസരങ്ങളിലെ ലഹരി വില്‍പന തടയാന്‍ പരിശോധന കര്‍ശനമാക്കാന്‍ എക്സൈസിനോട് നിര്‍ദേശം.

വ്യാജമദ്യ ഉല്‍പാദനം, വിതരണം, അനധികൃത മദ്യക്കടത്ത് എന്നിവ തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റിയുടേതാണ് നിര്‍ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരിക്കെതിരായ ബോധവല്‍ക്കരണം ശക്തമാക്കും. വനിതാ പൊലീസ് ഓഫിസര്‍മാരെ പരിശോധനാ ടീമുകളില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു. ലഹരി വസ്തുക്കളുടെ വിപണനവും സംഭരണവും തടയുന്നതിനായി ജില്ലയില്‍ കര്‍ശന പരിശോധനകള്‍ നടത്തി വരികയാണെന്ന് ഡപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ കെ.എസ്.ഷാജി യോഗത്തെ അറിയിച്ചു.

എക്സൈസ് പ്രിവന്റീവ് ഓഫിസറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം എക്സൈസ് ഡിവിഷന്‍ ഓഫിസില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട് . താലൂക്ക് തല സ്ട്രൈക്കിങ് ഫോഴ്സ് യൂണിറ്റുകള്‍ ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലും കോളനികളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്‌ സംയുക്ത പരിശോധനകള്‍ നടത്തുന്നുണ്ട്. എല്ലാ റേഞ്ച് ഓഫിസുകളില്‍ നിന്നും ചുരുങ്ങിയത് രണ്ടു പേരെ ഉള്‍പ്പെടുത്തി ഇന്റലിജന്‍സ് ടീമും രംഗത്തുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അനധികൃത കടത്ത് തടയുന്നതിനായി ചെക്പോസ്റ്റുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് ഡപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ യോഗത്തില്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular