Friday, April 26, 2024
HomeKeralaവരുണ്‍ഗാന്ധി എന്ത് ഭാവിച്ചാണോ! ബിജെപിയെ ചൊറിയാന്‍ തന്നെ വരുണ്‍ പുറത്തേക്കോ...

വരുണ്‍ഗാന്ധി എന്ത് ഭാവിച്ചാണോ! ബിജെപിയെ ചൊറിയാന്‍ തന്നെ വരുണ്‍ പുറത്തേക്കോ ?

മേനകാ  ഗാന്ധിയുടെ മകന്‍ വരുണ്‍ ഗാന്ധി   എന്ത് ഭാവിച്ചാണോ  ഇത്തരം വിമര്‍ശനത്തിന് ഇറങ്ങുന്നത്.  ബിജെപിയെ  ചൊറിയാന്‍ തുടങ്ങിയിട്ടു കുറച്ചു നാളുകളായി. അമ്മയ്ക്കും വരുണിനും  പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതിന്റെ സങ്കടമാണോ  എന്ന സംശയം ബലപ്പെടുന്നുണ്ട്. പാര്‍്ട്ടിയില്‍ നിന്നും കോണ്‍ഗ്രസിലേക്കുള്ള ചുവടുവയ്പായികാണുന്നവരുണ്ട്.  കോണ്‍ഗ്രസില്‍ അമ്മായിയും സഹോദരങ്ങളും നിറഞ്ഞുനില്‍ക്കുന്നതും തിരിച്ചു   തറവാട്ടിലേക്കുള്ള ഒരു യാത്രയും വരുണിന്റെ പ്രകടനത്തില്‍ കാണുന്നവരുണ്ട്.

ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും വരുണ്‍ ഗാന്ധി എത്തിയിരിക്കുന്നത്. അധ്യാപക നിയമന പരീക്ഷയില്‍ അട്ടിമറി ആരോപിച്ച് പ്രകടനം നടത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. ഇതിനെതിരെയാണ് ട്വിറ്ററില്‍ വിമര്‍ശനം.

തെരഞ്ഞെടുപ്പ് അടുത്തിയിരിക്കുന്ന യു.പിയില്‍ ബി.ജെ.പിയെയും യോഗി ആദിത്യനാഥ് സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്നതാണ് വരുണ്‍ ഗാന്ധിയുടെ പ്രസ്താവന.യോഗ്യരായ ഉദ്യോഗാര്‍ത്ഥികളും ആവശ്യമായ ഒഴിവുകളുമുണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് നിയമനം നടത്താത്തതെന്ന് അദ്ദേഹം ചോദിച്ചു. ഈ പ്രതിഷേധക്കാരും ഇന്ത്യക്കാരാണെന്നും അവരുടെ പരാതികള്‍ കേള്‍ക്കാന്‍ പോലും ആരും തയ്യാറല്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. അധികാരത്തിലിരിക്കുന്നവരുടെ മക്കള്‍ ഈ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നെങ്കില്‍ ഇത്തരത്തില്‍ പെരുമാറാന്‍ കഴിയുമായിരുന്നോ എന്ന് അദ്ദേഹം തുറന്നടിച്ചു.

69,000 അധ്യാപകരെ നിയമിക്കുന്നതിനായി 2019ല്‍ നടത്തിയ പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. സെന്‍ട്രല്‍ ലക്നൗവിലെ ഒരു കവലയില്‍ നിന്നും യോഗി ആദിത്യനാഥിന്റെ വസതിയിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിന് നേരെ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.പൊലിസ് നടപടിക്കെതിരെ പ്രതിപക്ഷ നേതാക്കളും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ക്രൂരമായ ലാത്തിച്ചാര്‍ജിനെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അപലപിച്ചു. ബി.ജെ.പി വോട്ട് ചോദിച്ചുവരുമ്പോള്‍ ഇതെല്ലാം ഓര്‍ത്തിരിക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

മുഹമ്മദ് ഫൈസല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular