Friday, April 26, 2024
HomeAsiaഇസ്രാഈലില്‍ ഡ്രോണ്‍ ആക്രമണം നടത്തി ലെബനന്‍

ഇസ്രാഈലില്‍ ഡ്രോണ്‍ ആക്രമണം നടത്തി ലെബനന്‍

സ്രാഈലില്‍ ലെബനന്റെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ 3 ഇസ്രാഈല്‍ പൗരന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇസ്രാഈല്‍ അതിര്‍ത്തിക്കടുത്ത് ലെബനന്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ഇസ്രാഈല്‍ സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.

ലെബനാനിലെ സായുധ സംഘമായ ഹിസ്ബുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ലെബനന്‍ അതിര്‍ത്തിയിലേക്ക് കടന്ന ഇസ്രാഈല്‍ സൈനികര്‍ക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് ഹിസ്ബുള്ള തിങ്കളാഴ്ച പറഞ്ഞു.
ഇസ്രാഈല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്കന്‍ ലെബനനിലെ ടെല്‍ ഇസ്മായില്‍ പ്രദേശത്താണ് സ്‌ഫോടനം നടന്നത്. അതിര്‍ത്തി കടന്ന് പട്രോളിങ് നടത്തിയ സൈനികര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

സ്‌ഫോടനത്തില്‍ 4 ഇസ്രാഈല്‍ സൈനികര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലെബനനില്‍ വെച്ചാണ് സ്‌ഫോടനം നടന്നതെന്ന് സ്ഥിരീകരിച്ചതായി ഇസ്രാഈലിന്റെ സൈനിക വക്താവ് പറഞ്ഞു. ഗസക്കെതിരായ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഇസ്രാഈലിനെതിരായ സൈനിക നടപടി തുടരുമെന്ന് ഹിസ്ബുള്ള നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗൂഗിള്‍ പേ ചെയ്തപ്പോള്‍ അനൗണ്‍സ്മെന്റ് ശബ്ദം കേട്ടില്ലെന്നതിനെ തുടർന്ന് ഉണ്ടായ സംഘർഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. വെള്ളൂർ വടകര സ്വദേശികളായ അക്ഷയ് സജി, ആഷിക് കെ ബാബു എന്നിവരാണ് പിടിയിലായത്. പെട്രോള്‍ പമ്ബ് ജീവനക്കാരനും നാട്ടുകാരനുമാണ് പരിക്കേറ്റത്. വൈക്കം തലയോലപ്പറമ്ബില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

തർക്കത്തില്‍ ഇടപ്പെട്ട നാട്ടുകാരാനായ വി പി ഷായ്ക്കാണ് തലയോലപ്പറമ്ബ് ജംഗ്ഷനില്‍ വച്ച്‌ കുത്തേറ്റത്. സ്ക്രൂഡ്രൈവർ പോലെയുള്ള ആയുധം വച്ചാണ് പ്രതികള്‍ കുത്തിയത്. ഷായുടെ ശരീരത്തിലുണ്ടായ മുറിവില്‍ എട്ടു തുന്നലുകളുണ്ട്. പെട്രോള്‍ അടിച്ച ശേഷം ഗൂഗിള്‍ പേ ചെയ്തെങ്കിലും അത് കിട്ടിയതായുള്ള അനൗണ്‍സ്മെന്റ് കേട്ടില്ല.

ഇത് ചോദിച്ചതോടെ പമ്ബ് ജീവനക്കാരനും പെട്രോള്‍ അടിക്കാൻ എത്തിയ ആളും തമ്മില്‍ തർക്കത്തിലാവുകയായിരുന്നു. തർക്കത്തില്‍ പമ്ബിലെ ജീവനക്കാരൻ അപ്പച്ചനാണ് പരിക്കേറ്റത്. ഇത് കണ്ട് ചോദിക്കാൻ എത്തിയ നാട്ടുകാരനുമായും തർക്കമുണ്ടായി. ഇവിടെ നിന്നും പോയ നാട്ടുകാരനാണ് പിന്നീട് കുത്തേറ്റത്.

അക്രമം നടത്തിയത് തലയോലപ്പറമ്ബ് വടകര സ്വദേശികളായ അക്ഷയ്, അജയ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പ്രതികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ തലയോലപ്പറമ്ബ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular