Friday, April 26, 2024
Homehealthതണ്ണിമത്തന്‍ നിത്യേന ഈ അളവില്‍ കഴിച്ചുനോക്കൂ? പൊണ്ണത്തടിയെ കണ്ടംവഴി ഓടിക്കാം; ഇഷ്ടം പോലെ ഗുണമുണ്ട്

തണ്ണിമത്തന്‍ നിത്യേന ഈ അളവില്‍ കഴിച്ചുനോക്കൂ? പൊണ്ണത്തടിയെ കണ്ടംവഴി ഓടിക്കാം; ഇഷ്ടം പോലെ ഗുണമുണ്ട്

മ്മുടെ ശരീര ഭാരം വല്ലാതെ വര്‍ധിച്ച്‌ വരുന്നുണ്ടോ? പൊണ്ണത്തടി കൂടി അതിനൊപ്പം നമ്മളെ അലട്ടുന്നുണ്ടോ? തീര്‍ച്ചയായും പരിഹാസങ്ങളും പൊണ്ണത്തടിയെ തുടര്‍ന്ന് നമ്മള്‍ ഏറ്റുവാങ്ങുന്നുണ്ടാവും.

തീര്‍ച്ചയായും നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടൊരു കാര്യമാണിത്. ശരീരം ഒട്ടും ഫിറ്റ്‌നെസ്സില്ലാത്ത അവസ്ഥയിലേക്കാണ് വീണിരിക്കുന്നത്.

പക്ഷേ ഇത് കേട്ട് ആരും നിരാശപ്പെടേണ്ട കാര്യമില്ല. കാരണം ഒരിക്കലും വിട്ടുപോകാത്തൊരു കാര്യമല്ല പൊണ്ണത്തടി. നമ്മള്‍ വിചാരിച്ചാല്‍ അത് മാറ്റിയെടുക്കാന്‍ സാധിക്കും. പക്ഷേ അതിനായി വലിയ ആത്മാര്‍ത്ഥ തന്നെ നമ്മുടെ ഡയറ്റില്‍ ആവശ്യമാണ്. അത് കൃത്യമായി നമ്മള്‍ പിന്തുടരുകയും വേണം.

തണ്ണിമത്തനാണ് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന പ്രധാനപ്പെട്ട കാര്യം. ഈ ചൂടുകാലത്ത് ഏറ്റവും ആവശ്യവും അത് തന്നെയാണ്. നമ്മുടെ ശരീരത്തെ കൂളായി നിലനിര്‍ത്താന്‍ ഇവ സഹായിക്കും. അത് മാത്രമല്ല നമ്മുടെ വിശപ്പിനെ ഇവ നിയന്ത്രിക്കും. അനാവശ്യമായി ശരീരത്തിന് ഭക്ഷണം വേണമെന്ന് തോന്നില്ല.

ഇതെല്ലാം കുടവയറിനെ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ജങ്ക് ഫുഡുകളും നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കും. പ്രഭാത ഭക്ഷണത്തില്‍ രണ്ട് കഷ്ണം തണ്ണിമത്തന്‍ ഉള്‍പ്പെടുത്തുക. ശരീരം റിഫ്രഷിംഗ് ആവാന്‍ നിങ്ങള്‍ക്ക് സാധിക്കും. അതുപോലെ ഉച്ചഭക്ഷണത്തിന് സലാഡിനൊപ്പം തണ്ണിമത്തനും ഉള്‍പ്പെടുത്താം.

തണ്ണിമത്തന്‍ വൈകീട്ട് സ്‌നാക്‌സായി കഴിക്കാം. അതുപോലെ അത്താഴത്തിനും ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. അമിതമായി തണ്ണിമത്തന്‍ കഴിക്കാതിരിക്കാനും ശ്രമിക്കണം. മറ്റ് പോഷകരമായ ഭക്ഷണങ്ങള്‍ക്കൊപ്പം ഇത് ബാലന്‍സ് ചെയ്ത് വേണം കഴിക്കാന്‍. തണ്ണിമത്തനില്‍ ലൈക്കോപീന്‍, ആന്റിഓക്‌സിഡന്റുകള്‍, അമിനോ ആസിഡുകള്‍, വിറ്റാമിനുകളായ എ, ബി6, സി, എന്നിവ അടങ്ങിയിട്ടുണ്ട്.

ഇവ നമ്മുടെ ദഹനത്തിന് ഏറെ സഹായിക്കും. അത് മാത്രമല്ല പെട്ടെന്ന് ഭാരം കുറയ്ക്കാനും ഇവ സഹായിക്കും. തണ്ണിമത്തന്‍ കഴിക്കുന്നതിലൂടെ ശരീരത്തിലേക്ക് എത്തുന്ന കൊഴുപ്പിന്റെ അളവ് കൂടിയാണ് കുറയുന്നത്. തീര്‍ച്ചയായും കുടവയര്‍ അതിവേഗത്തില്‍ കുറയും. മാറ്റങ്ങള്‍ ഒരുമാസത്തിനുള്ളില്‍ തന്നെ കാണാനാവും.

തണ്ണിമത്തനൊപ്പം തന്നെ ചെറുനാരങ്ങയും നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കാരണം ഇതിലുമുണ്ട് കുടവയറും അതുപോലെ ഭാരവും കുറയ്ക്കുന്ന ഘടകങ്ങള്‍. കാരണം വിറ്റാമിന്‍ സി ചെറുനാരങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ശരീരത്തിലെ ടോക്‌സിനുകളെ നീക്കം ചെയ്യാന്‍ ഇവ സഹായിക്കും. അതുപോലെ നമ്മുടെ വിശപ്പിനെ നിയന്ത്രിച്ച്‌ നിര്‍ത്തി ഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇത്തരം ഗുണങ്ങളെല്ലാം ചെറുനാരങ്ങില്‍ ഉണ്ട്. അതുകൊണ്ട് നിത്യേന ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular