Friday, April 26, 2024
HomeKeralaഐഎസ്‌ആര്‍ഒയുടെ സ്വപ്‌നദൗത്യം ഗഗൻയാൻ; ബഹിരാകാശ സഞ്ചാരികളില്‍ മലയാളിയും; പേരുവിവരങ്ങള്‍ പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും

ഐഎസ്‌ആര്‍ഒയുടെ സ്വപ്‌നദൗത്യം ഗഗൻയാൻ; ബഹിരാകാശ സഞ്ചാരികളില്‍ മലയാളിയും; പേരുവിവരങ്ങള്‍ പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും

എസ്‌ആർഒയുടെ സ്വപ്‌ന ദൗത്യമായ ഗഗൻയാനില്‍ മലയാളിയും പങ്കാളിയാകുമെന്ന് വിവരം. ബഹിരാകാശ യാത്രികരില്‍ ഒരാള്‍ മലയാളിയാണ്.

2025-ല്‍ വിക്ഷേപിക്കുന്ന ഗഗൻയാൻ ദൗത്യത്തില്‍ വ്യോമസേനയുടെ ഫൈറ്റർ പൈലറ്റുമാരിലെ തെരഞ്ഞെടുക്കപ്പെട്ട നാല് പേരില്‍ നിന്നാകും ബഹിരാകാശ യാത്രികരെ നിശ്ചയിക്കുന്നത്.

ബഹിരാകാശ യാത്രികരുടെ പേരുവിവരങ്ങള്‍ പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെത്തുന്നത്.

മൂന്ന് ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തില്‍ 3 ദിവസത്തേക്ക് എത്തിച്ച്‌, ഭൂമിയില്‍ തിരിച്ചെത്തിക്കും ഗഗൻയാൻ ദൗത്യത്തിലൂടെ. ഗഗൻയാൻ മിഷന്റെ ഒരുക്കങ്ങള്‍ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി വിഎസ്‌എസ്സി സന്ദർശിക്കും. ചൊവ്വാഴ്ച രാവിലെ 10.45ന് വിഎസ്‌എസ്സി സെന്ററിലെത്തുന്ന പ്രധാനമന്ത്രി ഒരു മണിക്കൂർ അവിടെ ചെലവഴിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular