Friday, April 26, 2024
HomeKeralaനാലാം ടെസ്റ്റ്: നായകന്‍ പോയി; ഇന്ത്യ ബാറ്റിംഗ് തുടരുന്നു

നാലാം ടെസ്റ്റ്: നായകന്‍ പോയി; ഇന്ത്യ ബാറ്റിംഗ് തുടരുന്നു

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്‍റെ രണ്ടംദിനത്തില്‍ ഇന്ത്യ ബാറ്റിംഗ് തുടരുന്നു. ഒടുവില്‍ വിവരം കിട്ടുമ്ബോള്‍ 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 68 എന്ന നിലയിലാണ്.
സ്കോര്‍ നാലില്‍ നില്‍ക്കെ രണ്ട് റണ്‍സ് മാത്രമെടുത്ത് നായകന്‍ രോഹിത് ശര്‍മ മടങ്ങിയിരുന്നു. ജയിംസ് ആന്‍ഡേഴ്‌സന്‍റെ പന്തില്‍ കീപ്പര്‍ ബെന്‍ ഫോക്‌സിന് ക്യാച്ച്‌ നല്‍കുകയായിരുന്നു. നിലവില്‍ യശസ്വി ജയ്‌സ്വാള്‍ (40), ശുഭ്മന്‍ ഗില്‍ (25) എന്നിവരാണ് ക്രീസില്‍.

നേരത്തെ, 353 റണ്‍സില്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനത്തില്‍ ബാറ്റിംഗ് ആരംഭിച്ചത്. ഒലി റോബിന്‍സന്‍ 58 റണ്‍സെടുത്ത് നേടി പുറത്തായി.

ഷൊയ്ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നിവര്‍ പൂജ്യത്തില്‍ പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു.

രണ്ടാം ദിനത്തില്‍ അവസാനത്തെ മൂന്ന് വിക്കറ്റുകള്‍ രവീന്ദ്ര ജഡേജ സ്വന്തമാക്കി. ആകെ നാലുവിക്കറ്റുകളാണ് ജഡേജ നേടിയത്. അരങ്ങേറ്റക്കാരന്‍ അകാശ് ദീപ് മൂന്ന് വിക്കറ്റുകളും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും ആര്‍. അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി.

122 റണ്‍സോടെ പുറത്താകാതെ നിന്ന ജോ റൂട്ട് ചരിത്രം കുറിച്ചു. ടെസ്റ്റില്‍ ഒരു ടീമിനെതിരേ ഏറ്റവും അധികം അണ്‍ബീറ്റണ്‍ ശതകമുള്ള താരം എന്ന നേട്ടമാണ് റൂട്ട് സ്വന്തമാക്കിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular