Friday, April 26, 2024
HomeKeralaകാട്ടാന ആക്രമണത്തില്‍ മധ‍്യവയസ്കന് പരിക്ക്

കാട്ടാന ആക്രമണത്തില്‍ മധ‍്യവയസ്കന് പരിക്ക്

നിലമ്ബൂർ: കാട്ടാനയുടെ ആക്രമണത്തില്‍ മധ‍്യവയസ്കന് പരിക്കേറ്റു. ചാലിയാർ വൈലാശ്ശേരി കോണമുണ്ട നറുക്കില്‍ ദേവനാണ് (48) പരിക്കേറ്റത്.

ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ അകമ്ബാടം വനം സ്‌റ്റേഷൻ പരിധിയിലെ പൊക്കോട് റിസർവ് വനത്തിലാണ് സംഭവം. ആനയുടെ മുന്നില്‍പ്പെട്ട ദേവൻ പ്രാണരക്ഷാർഥം ഓടുന്നതിനിടെ സമീപത്തെ വെള്ളച്ചാലില്‍ വീണു. പിന്നാലെ കുതിച്ചെത്തിയ കാട്ടാന ദേവനെ കാല്‍ കൊണ്ട് തട്ടുകയായിരുന്നു. വെള്ളചാലില്‍ വീണത് കൊണ്ടാണ് രക്ഷപ്പെട്ടത്. അകമ്ബാടം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മുഹ്സിന്റെ നേതൃത്വത്തില്‍ വനപാലകർ അകമ്ബാടത്തും തുടർന്ന് ആംബുലൻസില്‍ നിലമ്ബൂർ ജില്ല ആശുപത്രിയിലുമെത്തിച്ചു. കാലിനും വാരിയെല്ലിനും, തോളെല്ലിനും ക്ഷതമേറ്റിറ്റുണ്ട്. വിദഗ്ധ ചികിത്സക്കായി പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular