Friday, April 26, 2024
HomeIndiaതിരൂര്‍ സെന്‍റ് മേരീസ് ദേവാലയ തിരുനാള്‍ ഇന്നു മുതല്‍

തിരൂര്‍ സെന്‍റ് മേരീസ് ദേവാലയ തിരുനാള്‍ ഇന്നു മുതല്‍

തിരൂര്‍: തിരൂര്‍ സെന്‍റ് മേരീസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും വിശുദ്ധ ഗീവര്‍ഗീസ് സഹദായയുടെയും സംയുക്ത തിരുനാള്‍ ഇന്നു മുതല്‍ 11 വരെ ആഘോഷിക്കും.
ഇന്നു വൈകുന്നേരം 4.30ന് കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന. ഇടവക വികാരി ഫാ. ജോസഫ് മണ്ണഞ്ചേരില്‍ നിര്‍വഹിക്കും. നാളെ രാവിലെ 9.30ന് ആദ്യകുര്‍ബാന സ്വീകരണം.

വൈകുന്നേരം 4.30ന് തിരുസ്വരൂപ പ്രതിഷ്ഠ, അഞ്ചിനു ആഘോഷമായ വിശുദ്ധ കുര്‍ബാന, വചന സന്ദേശം, ലദീഞ്ഞ്. ഫാ. റോണി പോള്‍ കാവില്‍ നിര്‍വഹിക്കും. വൈകുന്നേരം 6.30ന് തിരുനാള്‍ പ്രദക്ഷിണം, നേര്‍ച്ച ഭക്ഷണം.

സമാപനദിനമായ 11ന് രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാന. പത്തിനു ആഘോഷമായ തിരുനാള്‍ കുര്‍ബാന, തിരുനാള്‍ സന്ദേശം, ലദീഞ്ഞ്. ഫാ. രാജേഷ് പള്ളിക്കാവയലില്‍ നിര്‍വഹിക്കും. തുടര്‍ന്നു സ്നേഹ വിരുന്നോടെ തിരുനാള്‍ സമാപിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular