Saturday, April 27, 2024
HomeKeralaചൂടിന് ട്രൻഡാവാൻ ഖാദി കൂള്‍ പാന്റുകള്‍

ചൂടിന് ട്രൻഡാവാൻ ഖാദി കൂള്‍ പാന്റുകള്‍

ണ്ണൂർ: ചൂടിനെയും തണുപ്പിനെയും ഒരുപോലെ പ്രതിരോധിക്കാൻ കൂള്‍ പാന്റുമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്. നൂറുശതമാനം കോട്ടൻ ഉപയോഗിച്ച്‌ കൈകൊണ്ട് നെയ്തെടുത്ത പരിസ്ഥിതി സൗഹാർദ വസ്ത്രം പയ്യന്നൂർ ഖാദി കേന്ദ്രമാണ് പുറത്തിറക്കിയത്.

കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന ചൂടിനെയും തണുപ്പിനെയും ഒരുപോലെ പ്രതിരോധിക്കാൻ കഴിയുന്നതാണ് ഖാദി കൂള്‍ പാന്റുകള്‍. യുവതലമുറയെ കൂടി ആകർഷിക്കാനായി വ്യത്യസ്തമായ എട്ട് നിറങ്ങളില്‍ ലഭ്യമാണ്. 1,100 രൂപയാണ് വില. പാന്റുള്‍പ്പെടെയുള്ള എല്ലാ ഖാദി ഉല്‍പന്നങ്ങള്‍ക്കും ഫെബ്രുവരി ഒമ്ബത് മുതല്‍ 14 വരെ 30 ശതമാനം റിബേറ്റ് ലഭിക്കും.

പാന്റിന്റെ ജില്ല തല ലോഞ്ചിങ് കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയില്‍ ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിച്ചു. പാന്റ് ലോഞ്ച് ചെയ്തതിന്റെ ഭാഗമായി നടത്തുന്ന സർവോദയപക്ഷം ഖാദി റിബേറ്റ് മേളയുടെ ഉദ്‌ഘാടനവും ഓട്ടോ തൊഴിലാളികള്‍ക്കുള്ള യൂനിഫോം വിതരണവും അദ്ദേഹം നിർവഹിച്ചു.

ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫിസ്, പയ്യന്നൂര്‍ ഖാദി കേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ് മേള നടത്തുന്നത്. അസി. കലക്ടർ അനൂപ് ഗാർഖ് ആദ്യ വില്‍പന ഉദ്ഘാടനം ചെയ്തു. 2023 ഓണം മേളയോടനുബന്ധിച്ച്‌ നടത്തിയ മെഗാ നറുക്കെടുപ്പില്‍ ജില്ല തലത്തില്‍ വിജയിച്ചയാള്‍ക്കുള്ള ഗോള്‍ഡ് കോയിനും ഖാദിയുടെ പ്രചാരണാർഥം നടത്തിയ മത്സരത്തില്‍ വിജയിച്ചവർക്കുള്ള ഉപഹാരവും ചടങ്ങില്‍ നല്‍കി.

കണ്ണൂർ കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ കെ.വി. രാജേഷ്, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഡയറക്ടർ കെ.വി. ഗിരീഷ് കുമാർ, ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫിസ് പ്രോജക്‌ട് ഓഫിസർ കെ. ജിഷ, കെ.പി. സുരേന്ദ്രൻ, എൻ. സുരേന്ദ്രൻ, എൻ.കെ. രത്നേഷ്, എൻ.ടി. ഫലീല്‍, എം. നാരായണൻ, പി. മുകേഷ്, എ. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular