Friday, April 26, 2024
HomeUncategorizedഇസ്ലാമിനെ ഒഴിവാക്കണം: പൊതു സിവില്‍കോഡിനെതിരെ മൗലാന അര്‍ഷാദ് മദനി

ഇസ്ലാമിനെ ഒഴിവാക്കണം: പൊതു സിവില്‍കോഡിനെതിരെ മൗലാന അര്‍ഷാദ് മദനി

ഡെറാഡൂണ്‍: പൊതുസിവില്‍ കോഡ് നടപ്പാക്കാനുള്ള ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നടപടികളെ വെല്ലുവിളിച്ച്‌ ഇസ്ലാം മതനേതാവ്.

ശരീയത്തിന് വിരുദ്ധമായ ഒരു നിയമവും മുസ്ലീങ്ങള്‍ അംഗീകരിക്കില്ലെന്ന് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് തലവന്‍ മൗലാന അര്‍ഷാദ് മദനി പറഞ്ഞു. ഉത്തരാഖണ്ഡ് നിയമസഭയില്‍ പൊതു സിവില്‍ കോഡ് അവതരിപ്പിച്ചതിന് പി
ന്നാലെയാണ് മദനിയുടെ പ്രതീകരണം.

പൊതു സിവില്‍ കോഡ് ബില്ലിന്മേലുള്ള ചര്‍ച്ച നിയമസഭയില്‍ ആരംഭിക്കും. ബില്ലില്‍ വനവാസികള്‍ക്ക് നല്‍കിയ ഇളവ് മുസ്ലീങ്ങള്‍ക്കും നല്‍കണമെന്നാണ് ജാമിയത്ത് ഉലമ-ഇ-ഹിന്ദിന്റെ ആവശ്യം. ശരീയത്തിന് വിരുദ്ധമായ ഒരു നിയമവും ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. ശരീയത്തിലും മതത്തിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും മദനി പ്രസ്താവനയില്‍ പറഞ്ഞു.

ചൊവ്വാഴ്ചയാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പൊതു സിവില്‍ കോഡ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. എല്ലാ മതങ്ങളിലെയും പൗരന്മാര്‍ക്ക് തുല്യ നിയമങ്ങള്‍ ബാധമാകും. ബില്ലില്‍ നിന്ന് വനവാസി സമൂഹത്തെ ഒഴിവാക്കിയിട്ടുണ്ട്. ലിവിങ് ടുഗെദര്‍ ബന്ധങ്ങളുടെ രജിസ്‌ട്രേഷനും നി
ര്‍ബന്ധമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular