Wednesday, May 8, 2024
HomeIndiaകരസേനയ്ക്ക് ആദ്യ വനിതാ സുബേദാര്‍

കരസേനയ്ക്ക് ആദ്യ വനിതാ സുബേദാര്‍

ന്യൂഡല്‍ഹി: കരസേനയിലെ സുബേദാർ റാങ്കിലെത്തുന്ന ആദ്യവനിതയെന്ന ബഹുമതി ഹവില്‍ദാർ പ്രീതി രാജകിന്. ചൈനയിലെ ഹാങ്ഷുവില്‍ നടന്ന ഏഷ്യൻ ഗെയിംസ് ട്രാപ്പ് ഷൂട്ടിംഗില്‍ വെങ്കലമെഡല്‍ ജേതാവായ പ്രീതി 2022 ഡിസംബറിലാണ് സേനയുടെ ഭാഗമായത്.
കരസേനയില്‍ ചേർന്ന ആദ്യ വനിതാ ഷൂട്ടിംഗ് താരവും പ്രീതിയാണ്. പ്രീതി രാജകിന്‍റെ നേട്ടം സേനയ്ക്കും രാജ്യത്തെ സ്ത്രീകള്‍ക്കും അഭിമാനം പകരുന്നതാണെന്ന് കരസേന വക്താവ് അഭിപ്രായപ്പെട്ടു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular