Saturday, April 27, 2024
HomeKeralaപെൻഷൻ മുടങ്ങിയതിനാല്‍ ആത്മഹത്യ ചെയ്യുമെന്ന് പഞ്ചായത്തിന് കത്ത് നല്‍കി; ഭിന്നശേഷിക്കാരൻ ജീവനൊടുക്കി

പെൻഷൻ മുടങ്ങിയതിനാല്‍ ആത്മഹത്യ ചെയ്യുമെന്ന് പഞ്ചായത്തിന് കത്ത് നല്‍കി; ഭിന്നശേഷിക്കാരൻ ജീവനൊടുക്കി

കോഴിക്കോട്: ചക്കിട്ടപാറയില്‍ ഭിന്നശേഷിക്കാരനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മുതുകാട് വളയത്തു ജോസഫ് (77) ആണ് മരിച്ചത്.

വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പെൻഷൻ മുടങ്ങിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകള്‍.

ജോസഫിന് വികലാംഗ പെൻഷൻ കിട്ടാതായിട്ട് മാസങ്ങളായെന്നാണ് വിവരം. പെൻഷൻ മുടങ്ങിയെന്നും ആത്മഹത്യ ചെയ്യുമെന്നും കാണിച്ച്‌ നേരത്തെ ഇദ്ദേഹം പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

കിടപ്പുരോഗിയാണ് ജോസഫിന്റെ മകള്‍. ഇവർക്കും മാസങ്ങളായി പെൻഷൻ കിട്ടുന്നില്ല. അതേസമയം, പെൻഷൻ കിട്ടാത്തതിനാലാണ് ജോസഫ് തൂങ്ങിമരിച്ചതെന്ന് പറയാനാകില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. ഇതിനുമുമ്ബ് ജോസഫ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിമുഴക്കിയിരുന്നെന്നും ജീവിക്കാൻ സാധിക്കാത്ത നിലയില്‍ ദാരിദ്ര്യമുണ്ടായിരുന്നില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular