Friday, April 26, 2024
HomeKeralaകേന്ദ്ര അവഗണനയ്ക്കെതിരെ ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല തീര്‍ത്തു; അണിനിരന്നത് പത്തുലക്ഷത്തിലേറെപ്പേര്‍

കേന്ദ്ര അവഗണനയ്ക്കെതിരെ ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല തീര്‍ത്തു; അണിനിരന്നത് പത്തുലക്ഷത്തിലേറെപ്പേര്‍

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ മനുഷ്യച്ചങ്ങള തീർത്ത് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ സമരം. പത്തുലക്ഷത്തിലേറെ ചെറുപ്പക്കാർക്കൊപ്പം തൊഴിലാളികളും കർഷകരും അധ്യാപകരും വിദ്യാർഥികളും ഉള്‍പ്പടെ സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവർ ചങ്ങലയില്‍ കണ്ണികളായി.
‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയർത്തിയാണ് കാസർകോട്‌ റെയില്‍വേ സ്റ്റേഷന്‌ മുന്നില്‍ നിന്നാരംഭിച്ച്‌ തിരുവനന്തപുരത്ത്‌ രാജ്‌ഭവൻ വരെ നീളുന്ന മനുഷ്യച്ചങ്ങല തീർത്തത്. റെയില്‍വേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്ബത്തിക ഉപരോധം എന്നിവയില്‍ പ്രതിഷേധിച്ചാണ്‌ മനുഷ്യചങ്ങല.

വൈകിട്ട്‌ നാലരയോടെ ട്രയല്‍ ചങ്ങല തീർത്ത ശേഷം അഞ്ച് മണിയോടെയാണ് മനുഷ്യചങ്ങല തീർത്ത്‌ പ്രതിജ്ഞയെടുത്തത്. മനുഷ്യച്ചങ്ങലയുടെ ഭാഗമായി പ്രധാനകേന്ദ്രങ്ങളില്‍ പൊതുസമ്മേളനവും കലാപരിപാടികളും സംഘടിപ്പിച്ചു. അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം കാസർഗോഡ് ആദ്യ കണ്ണിയായി. ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ്‌ ഇ പി ജയരാജൻ രാജ്‌ഭവനു മുന്നില്‍ അവസാന കണ്ണിയായി.

രാജ്‌ഭവനു മുന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കാസർകോട്‌ റെയില്‍വേ സ്‌റ്റേഷൻ പരിസരത്ത്‌ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ്‌ പി കെ ശ്രീമതിയും പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്തു.

സി പി എം നേതാക്കളായ എസ്‌ രാമചന്ദ്രൻപിള്ള, എം എ ബേബി, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടി ഹിമഗ്‌നരാജ്‌ ഭട്ടാചാര്യ, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ്‌ വി. വസീഫ് തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, ചെറുമകൻ ഇഷാൻ എന്നിവരും മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തു. രാജ്ഭവന് മുന്നിലാണ് ഇവർ ചങ്ങലയില്‍ കണ്ണിയായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular