Saturday, April 27, 2024
HomeKeralaമണ്ണു പരിശോധനാ ക്ലിനിക്ക്

മണ്ണു പരിശോധനാ ക്ലിനിക്ക്

കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കാസര്‍കോട് ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മണ്ണ് പരിശോധനാ ക്ലിനിക് സംഘടിപ്പിച്ചു.

ക്ലിനിക്കില്‍ 40 കര്‍ഷകരുടെ മണ്ണു സാമ്ബിള്‍ പരിശോധിച്ചു. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും ഇതോടനുബന്ധിച്ച്‌ നടന്നു. കാര്‍ഡ് വിതരണം അജാനൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പഴ്സണ്‍ കെ.മീന ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മണ്ണ് പരിശോധനാ ലാബ് അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് പ നേതൃത്വം നല്‍കി. കൃഷി ഓഫീസര്‍ സന്തോഷ് കുമാര്‍ ചാലില്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ.നാരായണൻ, കെ.ശ്രീകല, മൃദുല, മധുസൂദനൻ ,പ്രസാദ്, രമേഷ് എന്നിവര്‍ പങ്കെടുത്തു. കര്‍ഷകര്‍ ആവശ്യപ്പെട്ട വിളകളുടെ വളപ്രയോഗത്തിന്റെ അളവ് ഉള്‍പ്പെടെ രേഖപ്പെടുത്തിയതായിരുന്നു സോയില്‍ ഹെല്‍ത്ത് കാര്‍ഡ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular