Connect with us
Malayali Express

Malayali Express

ട്വന്റി 20 ക്രിക്കറ്റ് പരമ്പര; ഇന്ത്യക്കു സമ്പൂര്‍ണ ജയം

LATEST NEWS

ട്വന്റി 20 ക്രിക്കറ്റ് പരമ്പര; ഇന്ത്യക്കു സമ്പൂര്‍ണ ജയം

Published

on

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്കു സമ്പൂര്‍ണ ജയം. ചൊവ്വാഴ്ച നടന്ന മൂന്നാമത്തെ മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത കളി തീരാന്‍ അഞ്ച് പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ഋഷഭ് പന്ത് (42 പന്തില്‍ നാല് സിക്സറും നാല് ഫോറുമടക്കം പുറത്താകാതെ 65), നായകന്‍ വിരാട് കോഹ്ലി (45 പന്തില്‍ 59) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണു ജയം അനായാസമാക്കിയത്. ഓപ്പണര്‍ ലോകേഷ് രാഹുല്‍ (18 പന്തില്‍ 20), ശിഖര്‍ ധവാന്‍ (മൂന്ന്) എന്നിവരും പുറത്തായി. മനീഷ് പാണ്ഡെ രണ്ട് റണ്ണുമായി പുറത്താകാതെനിന്നു. മത്സരത്തിനു മഴ ഭീഷണിയായിരുന്നു. മഴയെത്തുടര്‍ന്ന് ഒന്നര മണിക്കൂറോളം വൈകിയാണു മത്സരം തുടങ്ങിയത്. അര്‍ധസെഞ്ചുറി നേടിയ ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ മികച്ച ബാറ്റിങ്ങാണ് അവരെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്. നാ

ടോസ് ലഭിച്ച വിരാട് കോഹ്ലി വിന്‍ഡീസിനെ ബാറ്റിങ്ങിന് അയച്ചു. കന്നി മത്സരം കളിക്കുന്ന യുവ പേസര്‍ ദീപക് ചാഹര്‍ മിന്നുന്ന ബൗളിങ് പുറത്തെടുത്തതോടെ വിന്‍ഡീസിനു തുടക്കംതന്നെ പിഴച്ചു.
രണ്ടാം ഓവറില്‍ത്തന്നെ അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. കൂറ്റനടിക്കാരനായ സുനില്‍ നരെയ്നെ(രണ്ട് ) ദീപക് ചാഹര്‍ സെയ്നിയുടെ കൈകളിലെത്തിച്ചു. അടുത്ത ഓവറില്‍ രണ്ടു വിക്കറ്റ് കൂടി നേടിയ ദീപക് ആതിഥേയരുടെ മുന്‍നിര തകര്‍ത്തു. ഓവറിന്റെ ആദ്യ പന്തില്‍ എവിന്‍ ലൂയിസിനെയും (10) അഞ്ചാം പന്തില്‍ ഷിംറോണ്‍ ഹെറ്റ്മയറെയും (ഒന്ന്) വിക്കറ്റിനു മുന്നില്‍ കുടുക്കി. ഇതോടെ മൂന്നിന് 14 എന്ന നിലയില്‍ തകര്‍ന്ന അവരെ പിന്നീട് നാലാം വിക്കറ്റില്‍ കീറോണ്‍ പൊള്ളാര്‍ഡും നിക്കോളാസ് പൂരനും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു വിന്‍ഡീസ് സ്‌കോര്‍ 80 കടത്തി.എന്നാല്‍ 23 പന്തില്‍ നിന്ന് 17 റണ്‍സ് നേടിയ പൂരനെ നവ്ദീപ് സൈനി വീഴ്ത്തിയതോടെ വിന്‍ഡീസിന്റെ തകര്‍ച്ച വീണ്ടും തുടങ്ങി.

ഒരറ്റത്ത് മികച്ച ബാറ്റിങ് കാഴ്ചവച്ച പൊള്ളാര്‍ഡിനെ തന്റെ തൊട്ടടുത്ത ഓവറില്‍ സൈനി ക്ലീന്‍ ബൗള്‍ഡാക്കിയതോടെ വിന്‍ഡീസ് സ്‌കോര്‍ 180 കടക്കില്ലെന്ന് ഉറപ്പായി. പുറത്താകുമ്പോള്‍ 45 പന്തില്‍ നിന്ന് ഒരു ഫോറും ആറു സിക്സറുകളും സഹിതം 58 റണ്‍സായിരുന്നു പൊള്ളാര്‍ഡ് നേടിയിരുന്നത്.
പിന്നീടെത്തിയവരില്‍ റോവ്മാന്‍ പവല്‍(20 പന്തില്‍ ഒരു ഫോറും രണ്ടു സിക്സറുകളും സഹിതം 32) നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് സ്‌കോര്‍ 140 കടത്തിയത്. കാര്‍ലോസ് ബ്രാത്വെയ്റ്റ്(ഏഴു പന്തില്‍ 10 റണ്‍സ്), ഫാബിയന്‍ അലന്‍(അഞ്ചു പന്തില്‍ എട്ട്) എന്നിവര്‍ പവലിനു മികച്ച പിന്തുണ നല്‍കി. ഇന്ത്യക്കു വേണ്ടി ദീപക് ചാഹവര്‍ മൂന്നോവറില്‍ ഒരു മെയ്ഡനടക്കം വെറും നാലു റണ്‍സ് മാത്രം വഴങ്ങി ദീപക് ചാഹര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി ബൗളിങ്ങില്‍ തിളങ്ങി.

പരമ്പര നേരത്തെ സ്വന്തമാക്കിയതിനാല്‍ വമ്പന്‍ മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഉപനായകനും ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കും സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കും യുവപേസര്‍ ഖലീല്‍ അഹമ്മദിനും ഇന്ത്യ വിശ്രമം അനുവദിച്ചപ്പോള്‍ അര്‍ധസഹോദരങ്ങളായ രാഹുല്‍ ചാഹറും ദീപക് ചാഹറും ഒരുമിച്ച് അന്തിമ ഇലവനിലെത്തി. രോഹിതിനു പകരം കെ.എല്‍. രാഹുലും ടീമില്‍ ഇടംപിടിച്ചു.

Continue Reading

Latest News