Friday, April 26, 2024
HomeKeralaപാങ്ങപ്പാറ ഹെല്‍ത്ത് സെൻററില്‍ തീപിടിത്തം

പാങ്ങപ്പാറ ഹെല്‍ത്ത് സെൻററില്‍ തീപിടിത്തം

പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററില്‍ തീപിടിത്തം. മരുന്നുകള്‍ ഉള്‍പ്പെടെ ഒന്നരലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി മെഡിക്കല്‍ ഓഫിസര്‍ ഡോ.

അല്‍ത്താഫ് പറഞ്ഞു. പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസി സ്റ്റോര്‍റൂമില്‍ ഞായറാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്.

തീ ആളിപ്പടരാത്തതിനാല്‍ വൻ അപകടം ഒഴിവായി.

അമിത വോള്‍ട്ടേജ് മൂലം ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി എ.സിയുടെ സര്‍ക്യൂട്ട് കത്തിയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. എ.സിയും അനുബന്ധ ഉപകരണങ്ങളും മരുന്നുകളും കത്തി നശിച്ചു. തിങ്കളാഴ്ച രാവിലെ ഡ്യൂട്ടിക്കെത്തിയ ജീവനക്കാര്‍ സ്റ്റോര്‍ റൂം തുറന്നപ്പോഴാണ് കത്തിയ വിവരം അറിഞ്ഞത്. വൈദ്യുതി വകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular