Saturday, April 27, 2024
HomeKeralaപ്രതിഷേധം ഫലം കണ്ടു; ചെട്ടിയങ്ങാടിയില്‍ റമ്ബിള്‍ സ്ട്രിപ് സ്ഥാപിക്കുന്നതിന് തുടക്കം

പ്രതിഷേധം ഫലം കണ്ടു; ചെട്ടിയങ്ങാടിയില്‍ റമ്ബിള്‍ സ്ട്രിപ് സ്ഥാപിക്കുന്നതിന് തുടക്കം

ഞ്ചേരി: നെല്ലിപ്പറമ്ബ് ചെട്ടിയങ്ങാടിയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെത്തുടര്‍ന്ന് റോഡില്‍ റമ്ബിള്‍ സ്ട്രിപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു.

നാട്ടുകാര്‍ റോഡ് ഉപരോധമടക്കം പ്രതിഷേധം ഉയര്‍ത്തിയതോടെയാണിത്. കരാര്‍ കമ്ബനിയുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടക്കുന്നത്. ഉപരോധത്തെ തുടര്‍ന്ന് തഹസില്‍ദാരുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളെയും നാട്ടുകാരെയും കരാര്‍ കമ്ബനി ജീവനക്കാരെയും ഉള്‍പ്പെടുത്തി യോഗം വിളിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ റോഡരികില്‍ അനധികൃതമായി നിര്‍ത്തിയിട്ട വാഹനങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് പൊലീസും നഗരസഭയും നിര്‍ദേശിച്ചിരുന്നു. റോഡ് വീതികൂട്ടിയതോടെ പലപ്പോഴും കട്ട വിരിച്ച ഭാഗത്താണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത്.

ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം റോഡില്‍ ഗതാഗത നിയന്ത്രണ ബോര്‍ഡ് സ്ഥാപിച്ചു. ഓവുചാലിലേക്ക് വെള്ളം എത്തിക്കാനും തെരുവുവിളക്കുകള്‍ അറ്റകുറ്റപ്പണി നടത്താനും സീബ്രാ ലൈനും മറ്റ് സൂചന ബോര്‍ഡുകളും സ്ഥാപിക്കാനും തീരുമാനമായി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അരീക്കോട് റോഡില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്. റോഡ് നവീകരിച്ചതോടെ അപകടവും തുടര്‍ക്കഥയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular