Friday, April 26, 2024
HomeKeralaഹരിതോര്‍ജത്തിലേക്ക് ഡിപി വേള്‍ഡ്

ഹരിതോര്‍ജത്തിലേക്ക് ഡിപി വേള്‍ഡ്

കൊച്ചി: രണ്ടു വര്‍ഷത്തിനുള്ളില്‍ വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ 60 ശതമാനം ഇന്ധനവും പുനരുപയോഗ ഊര്‍ജ സ്രോതസുകളില്‍ നിന്ന് ഉപയോഗിക്കുമെന്ന് ഡിപി വേള്‍ഡ് വ്യക്തമാക്കി.

മാരിടൈം മേഖലയില്‍ 2030 ഓടെ ഹരിതോര്‍ജത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മാരിടൈം വിഷൻ 2030ന്റെ ഭാഗമായാണ് തീരുമാനം.

ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ടെര്‍മിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഫോസില്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളും വാഹനങ്ങളും വൈദ്യുതോര്‍ജത്തിലേക്ക് മാറ്റും. കാര്‍ബണ്‍ വാതകങ്ങള്‍ പുറംതള്ളുന്നതില്‍ ഇതിലൂടെ 50 ശതമാനം കുറവാണ് പ്രതീക്ഷിക്കുന്നത്.

ടെര്‍മിനല്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഹരിത പ്രേരിതവും ഫലപ്രദവുമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഡി പി വേള്‍ഡ് ഇന്ത്യ സബ് കോണ്ടിനെന്റ്, നോര്‍ത്ത് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ റിസ്വാൻ സൂമാര്‍ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular