Friday, April 26, 2024
HomeKeralaസംസ്ഥാനത്തെ കാത്തിരിക്കുന്നത് വന്‍ നികുതിചോര്‍ച്ച

സംസ്ഥാനത്തെ കാത്തിരിക്കുന്നത് വന്‍ നികുതിചോര്‍ച്ച

തിരുവനന്തപുരം: ഇന്ധന നികുതി കുറയ്‌ക്കാതെ ജനങ്ങളില്‍ നിന്ന് പരമാവധി പണം ഊറ്റിയെടുക്കാനുളള പിണറായി സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി.

പെട്രോള്‍,ഡീസല്‍ എന്നിവയുടെ നികുതി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങള്‍ ഇന്ധവിലയിലെ വാറ്റ് കുറച്ചിരുന്നു. എന്നാല്‍ കേരളം നികുതി കുറയ്‌ക്കാന്‍ തയ്യാറായില്ല. ഈ തീരുമാനമാണ് ഇപ്പോള്‍ കേരളത്തിന് വിനയായിരിക്കുന്നത്.

അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഇപ്പോള്‍ കേരളത്തില്‍ ഇന്ധന വില കൂടിയിരിക്കുകയാണ്. അതോടെ വലിയ വാഹനങ്ങളും ദീര്‍ഘദൂര വാഹനങ്ങള്‍ക്കും കേരളത്തില്‍ നിന്ന് ഇന്ധനം നിറയ്‌ക്കുന്നത് നഷ്ടക്കച്ചവടമായി മാറി. ഇതോടെ ഇത്തരം വാഹനങ്ങള്‍ കേരളത്തില്‍ നിന്ന് ഇന്ധനം നിറയ്‌ക്കുന്നത് നിര്‍ത്തിയതായി പമ്ബ് ഉടമകള്‍ പറഞ്ഞു. അതിനുപുറമെ അയല്‍സംസ്ഥാനങ്ങളോട് തൊട്ടു കിടക്കുന്ന ജില്ലകളില്‍ താമസിക്കുന്നവരും കേരളത്തിലെ പമ്ബുകളെ ഒഴിവാക്കുകയാണ്.

വിലയിലെ ഈ വ്യത്യാസം തുടര്‍ന്നാല്‍ ഭാവിയില്‍ കേരളത്തിലേക്ക് ഇന്ധനക്കടത്ത് വ്യാപകമാക്കാനും സാധ്യതയുണ്ട്. കേന്ദ്ര സര്‍ക്കാരിന് പിന്നാലെ ബിജെപി ഭരണത്തിലുള്ള പുതുച്ചേരിയിലും വാറ്റ് നികുതി കുറച്ചതോടെ കഴിഞ്ഞ ദിവസം മയ്യഴിയില്‍ ഇന്ധനവിലയില്‍ വന്‍ കുറവാണ് ഉണ്ടായത്. ഇതുകാരണം മയ്യഴിയിലേക്ക് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് വാഹനങ്ങളുടെ ഒഴുക്കാണിപ്പോള്‍. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോയിവരുന്ന സ്വകാര്യബസുകളും വലിയ വാഹനങ്ങളും മാഹിയില്‍ നിന്നാണ് ഇന്ധനം നിറയ്‌ക്കുന്നത്.

മാഹിയില്‍ പെട്രോളിന് 92.52 രൂപയും ഡീസലിന് 80.94 രൂപയുമാണ് ഇന്നലത്തെ വില. മാഹിയ്‌ക്ക് തൊട്ടടുത്ത് കിടക്കുന്ന തലശ്ശേരിയില്‍ ഇപ്പോഴും പെട്രോള്‍ വില 104.96 ആണ്. തലശ്ശേരിയിലെയും മാഹിയിലെയും വിലകള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്ബാള്‍ പെട്രാളിന് 12ഉം, ഡീസലിന് 13 രൂപയുടെയും വ്യത്യാസമുണ്ട്. കേരളത്തില്‍ വില കുറയാത്തതിനാല്‍ തലശേരി, വടകര ഭാഗങ്ങളിലുള്ളവരെല്ലാം മാഹിയിലെ പെട്രോള്‍ പമ്ബുകളെ കൂടുതല്‍ ആശ്രയിക്കുകയാണ്.

പുതുച്ചേരിയ്‌ക്ക് പുറമെ കര്‍ണ്ണാടകവും സംസ്ഥാന നികുതി കുറച്ചിട്ടുണ്ട്. കര്‍ണാടക പെട്രോളിനും ഡീസലിനും വാറ്റ് ഏഴ് രൂപ വീതം കുറച്ചിട്ടുണ്ട്. അതോടെ കേരളവുമായി വലിയ വ്യത്യാസമാണ് കര്‍ണാടകയിലുളളത്. കാസര്‍കോട്,വയനാട്,കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലെ കര്‍ണാടകയോട് ചേര്‍ന്നുളള പ്രദേശങ്ങളിലെ ജനങ്ങള്‍ അതിര്‍ത്തി കടക്കുകയാണ്. തമിഴ്‌നാട്ടിലും മുമ്ബേ തന്നെ ഇന്ധനവിലയില്‍ കേരളത്തേക്കാള്‍ കുറവാണ്. തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തി ഗ്രാമങ്ങളിലുളളവര്‍ നേരത്തെ തന്നെ കേരളത്തിലെ പമ്ബുകളെ കൈയൊഴിഞ്ഞിരുന്നു. ഫലത്തില്‍ ഇന്ധനവിലയിലുണ്ടായ വര്‍ധനവ് സംസ്ഥാന ഖജനാവിന് വലിയ നികുതി ചോര്‍ച്ചയുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്ബത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular