Saturday, April 27, 2024
HomeGulfകേരള വിമൻസ് ഇനിഷ്യേറ്റീവ് ഖത്തര്‍: വാര്‍ഷികം വര്‍ണ്ണാഭമായി

കേരള വിമൻസ് ഇനിഷ്യേറ്റീവ് ഖത്തര്‍: വാര്‍ഷികം വര്‍ണ്ണാഭമായി

ദോഹ: കേരള വിമൻസ് ഇനിഷ്യേറ്റീവ് ഖത്തര്‍ (KWIQ) വാര്‍ഷിക പരിപാടിയായ “KWIQ UTSAV 2023” വര്‍ണ്ണാഭമായി.

ഇന്ത്യൻ കള്‍ച്ചറല്‍ സെന്ററിലെ അശോക ഹാളില്‍ നടന്ന പരിപാടിയില്‍ ക്വിഖ് അംഗങ്ങളും കുട്ടികളും അടങ്ങുന്ന 100 ഓളം കലാകാരികള്‍ ചേര്‍ന്നാണ് മൂന്നര മണിക്കൂര്‍ നീണ്ടു നിന്ന വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ചത്. മികച്ച സന്ദര്‍ശക പങ്കാളിത്തത്തിലാണ് എല്ലാ പരിപാടികളും അരങ്ങു തകര്‍ത്തത്.

KWIQ UTSAV 2023 അംഗങ്ങള്‍ക്കും അവരുടെ കുട്ടികള്‍ക്കും കലാ-സംഗീത രംഗത്ത് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദിയായി പ്രവര്‍ത്തിക്കുന്നതിനോടൊപ്പം തന്നെ സാമൂഹിക സംരംഭങ്ങളോടുള്ള അംഗങ്ങളുടെ അചഞ്ചലമായ പിന്തുണയ്‌ക്കുള്ള, ക്വിഖിന്റെ നന്ദി പ്രകടനം കൂടിയാണ് ഈ പരിപാടി കൊണ്ടു നമ്മള്‍ ഉദ്ദേശിക്കുന്നത് എന്നും ക്വിഖ് പ്രസിഡന്റ് ബിനി വിനോദ് പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
ഇന്ത്യൻ അംബാസഡര്‍ . ഇ വിപുല്‍ മുഖ്യാതിഥിയായിരുന്നു.

ഐസിസി പ്രസിഡന്റ് എ പി മണികണ്ഠൻ, ഐ.സി.ബി.എഫ്. പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി. പ്രസിഡൻറ് അബ്ദുള്‍റഹ്മാൻ ഇ.പി എന്നിവര്‍ പങ്കെടുത്തു.ക്വിഖ് കള്‍ച്ചറല്‍ സെക്രട്ടറി ശീതള്‍ പ്രശാന്ത്, ജോയിന്റ് കള്‍ച്ചറല്‍ സെക്രട്ടറി തൻസി ഷംസുദ്ദീൻ എന്നിവര്‍ പ്രോഗ്രാമിനു നേതൃത്വം വഹിച്ചു.
ക്വിഖിന്റെ മുൻ പ്രസിഡന്റും നിലവിലെ രക്ഷാധികാരിയുമായ സറീന അഹദ്, വൈസ് പ്രസിഡന്റ് അഞ്ജു ആനന്ദ്, ജനറല്‍ സെക്രട്ടറി ലീന ഓലച്ചേരി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഷോമ ജിതേഷ്, ഫൗസി സുബൈര്‍, ഇന്ദുലേഖ സുമേഷ്, സ്മിത മധുസൂദനൻ, പൂജ രാജേഷ്, കവിത ഷിബു, ഷാഹിന ഷംനാദ്, ഗായത്രി പ്രതീഷ്, റംല ബഷീര്‍, ഹംന ആസാദ്, ഷെഹ്ന ഫൈസല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കൈകൊട്ടിക്കളി, ഒപ്പന, ബോളിവുഡ്സിനിമാറ്റിക് ഡാൻസുകള്‍,ഗാനമേള,പ്രകൃതിയുടെ വിവിധ ഭാവങ്ങളെ പ്രമേയമാക്കി നടന്ന ഫാഷൻ ഷോ തുടങ്ങിയ കലാവിരുന്നുകള്‍ ആസ്വാദനവിസ്മയമായി.

ഷഫീക് അറക്കല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular