Friday, April 26, 2024
HomeKeralaനവകേരള മണ്ണ് നിറഞ്ഞ പൂചട്ടിയുടെ വക്ക് പിടിച്ച്‌ പൊന്തിക്കരുത്: ഹരീഷ് പേരടി

നവകേരള മണ്ണ് നിറഞ്ഞ പൂചട്ടിയുടെ വക്ക് പിടിച്ച്‌ പൊന്തിക്കരുത്: ഹരീഷ് പേരടി

രിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച ഡിവൈഎഫ്‌ഐ അംഗങ്ങളെ മുഖ്യമന്ത്രി ന്യായീകരിച്ച സംഭവത്തില്‍ പ്രതികരണവുമായി നടൻ ഹരീഷ് പേരടി.

ഹെല്‍മറ്റ് കൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തുമ്ബോള്‍ താടിയില്‍ ചുറ്റുന്ന ഇലാസ്റ്റിക്ക് വള്ളിയില്‍ പിടിച്ച്‌ ആരെയും രക്ഷിക്കരുതെന്നും നമ്മള്‍ ഉപയോഗിക്കുന്ന അതേ ഊര്‍ജത്തില്‍ ആ ഹെല്‍മറ്റ് നമ്മളെ തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്നും ഹരീഷ് പറയുന്നു.

പൂചട്ടികള്‍ കൊണ്ടുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…നല്ല ജീവിതഭാരമുള്ള നവകേരള മണ്ണ് നിറഞ്ഞ പൂചട്ടിയുടെ വക്ക് പിടിച്ച്‌ പൊന്തിക്കരുത് അത് രക്ഷാപ്രവര്‍ത്തകരുടെ കാലില്‍ വിണ് അപകടത്തിന് ഇടയാക്കും…

ഈ മണ്ണില്‍ വളരുന്ന പൂ ചട്ടിയിലെ പൂക്കള്‍ ഒരു ദിവസം കൊണ്ട് കൊഴിഞ്ഞ് വിഴുമെങ്കിലും അതിലെ മുള്ളുകള്‍ക്ക് നല്ല മൂര്‍ച്ചയാണ് അവ അപകടകാരികളാണ്..

ഉപയോഗിക്കുമ്ബോള്‍ മേല്‍ പറ്റാതെ ശ്രദ്ധിക്കണം..അതുപോലെ ഹെല്‍മെറ്റ് കൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തുമ്ബോള്‍ താടിയില്‍ ചുറ്റുന്ന ഇലാസ്റ്റിക്ക് വള്ളിയില്‍ പിടിച്ച്‌ ആരെയും രക്ഷിക്കരുത്..

നമ്മള്‍ ഉപയോഗിക്കുന്ന അതേ ഊര്‍ജത്തില്‍ ആ ഹെല്‍മെറ്റ് നമ്മളെ തിരിച്ചടിക്കാൻ സാധ്യതയുണ്ട്… Every action has an equal and opposite reaction. …രക്ഷാപ്രവര്‍ത്തനത്തിന് ആശംസകള്‍.. ഹരീഷ് പേരടി കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular