Wednesday, May 1, 2024
HomeKeralaമെട്രോ നഗരിയുടെ വിസ്മയക്കാഴ്ചകളിലേക്ക് ആവേശത്തോടെ അവര്‍

മെട്രോ നഗരിയുടെ വിസ്മയക്കാഴ്ചകളിലേക്ക് ആവേശത്തോടെ അവര്‍

കൊച്ചി: പരിമിതികള്‍ മറന്ന് നഗരക്കാഴ്ചകളുടെ വിസ്മയ ലോകത്തേക്ക് വെളിയത്തുനാട് വെല്‍ഫെയര്‍ അസോസിയേഷൻ ട്രസ്റ്റിലെ അന്തേവാസികള്‍.

ട്രസ്റ്റിന് കീഴിലെ ശാരീരിക-മാനസിക വൈകല്യമുളള നാല്പതോളം അന്തേവാസികളാണ് ജല മെട്രോ അടക്കം നഗരക്കാഴ്ചകളുടെ മായാലോകത്തേക്ക് എത്തിയത്. ഇവര്‍ക്കൊപ്പം ട്രസ്റ്റ് ഭാരവാഹികളും ജീവനക്കാരും അന്തേവാസികളും ചേര്‍ന്നതോടെ യാത്ര അവിസ്മരണീയമായി മാറി. ഇരുനൂറോളം അന്തേവാസികളാണ് ട്രസ്റ്റിന് കീഴിലുളളത്. വാട്ടര്‍മെട്രോ, ഫോര്‍ട്ട് കൊച്ചി അടക്കം കൊച്ചിക്കാഴ്ചകള്‍ അടുത്ത് കാണാനാണ് ഇവര്‍ക്ക് അവസരമൊരുക്കിയത്.

രാവിലെ 11 മണിയോടെ ജല മെട്രോ ടെര്‍മിനലിലെത്തിയ അന്തേവാസികളെ മെട്രോ ഉദ്യോഗസ്ഥരും ട്രസ്റ്റ് അഭ്യുദയകാംക്ഷികളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ജി.സി.ഡി.എ ചെയര്‍മാൻ കെ.ചന്ദ്രൻപിളള യാത്ര‍യുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. കൊച്ചിയുടെ സൗന്ദര്യം ആസ്വദിച്ച്‌ വൈകിട്ട് നാല് മണിയോടെയാണ് സംഘം മടങ്ങിയത്. ട്രസ്റ്റ് ചെയര്‍മാൻ ഡോ.മൻസൂര്‍ ഹസൻ, ഭാരവാഹികളായ മുഹമ്മദ് ഇക്ബാല്‍, എം.എം.മിനി, പി.ഐ.അബ്ദുള്‍ജബാര്‍, കെ.കെ.കബീര്‍, എച്ച്‌.ആര്‍.മാനേജര്‍ ഷമീമ ജമാല്‍, ഫാസില ആസിഫ്, സക്കീര്‍ ഹുസൈൻ എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. പരിപാടികള്‍ക്ക് മുന്നോടിയായി ഫ്ലാഷ് മോബും നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular