Friday, April 26, 2024
HomeKeralaഭാഷകളും തലസ്ഥാനങ്ങളും ഒരു മിനിറ്റിനുള്ളില്‍ പറഞ്ഞ് ആറാം ക്ലാസ്സുകാരി

ഭാഷകളും തലസ്ഥാനങ്ങളും ഒരു മിനിറ്റിനുള്ളില്‍ പറഞ്ഞ് ആറാം ക്ലാസ്സുകാരി

പുല്‍പള്ളി: ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെ ഭാഷകളും തലസ്ഥാനങ്ങളും ഒരു മിനിറ്റിനുള്ളില്‍ പറഞ്ഞ് റെക്കോഡുകളില്‍ ഇടംപിടിച്ച്‌ പാടിച്ചിറയിലെ ആറാം ക്ലാസുകാരി സനാനിയ.

അബ്ദുല്‍ കലാംസ് വേള്‍ഡ് റെക്കോഡ്, എലൈറ്റ് ബുക്ക് ഓഫ് റെക്കോഡ് എന്നിവയാണ് ഈ മിടുക്കി കരസ്ഥമാക്കിയത്.

ഒരു മിനിറ്റിനകം സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളും ഭാഷകളും പറയുമ്ബോള്‍ കേട്ട് നില്‍ക്കുന്നവരും ആശ്ചര്യപ്പെടും. അത്രക്ക് വേഗത്തിലാണ് ഈ കൊച്ചുമിടുക്കി പറഞ്ഞത്. കബനിഗിരി സെന്റ് മേരീസ് സ്കൂളിലെ വിദ്യാര്‍ഥിനിയാണ് സനാനിയ. മാതാപിതാക്കളാണ് ഈ നേട്ടം കൈവരിക്കുന്നതിന് പ്രോത്സാഹനം നല്‍കിയത്.

പഠനത്തിലും മികവ് തെളിയിക്കുന്ന സനാനിയ ഇത്തവണത്തെ ബത്തേരി ഉപജില്ല കലോത്സവത്തില്‍ പങ്കെടുത്ത് മാത് സ് പസില്‍സില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. മോണോ ആക്ടിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു. അച്ഛൻ രാജേഷ് പെയിന്റിങ് തൊഴിലാളിയും അമ്മ മനീഷ വീട്ടമ്മയുമാണ്. അനിയത്തി രുദ്ര നാലാം ക്ലാസില്‍ പഠിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular