Friday, April 26, 2024
HomeKeralaകേന്ദ്ര സര്‍ക്കാര്‍ ഇസ്രായേല്‍ അനുകൂല നിലപാട് തിരുത്തണം -പി.സി. ചാക്കോ

കേന്ദ്ര സര്‍ക്കാര്‍ ഇസ്രായേല്‍ അനുകൂല നിലപാട് തിരുത്തണം -പി.സി. ചാക്കോ

കൊച്ചി: കേന്ദ്രസര്‍ക്കാറിന്‍റെ ഇസ്രായേല്‍ അനുകൂല നിലപാട് തിരുത്തണമെന്നും എക്കാലവും ഇന്ത്യ ഫലസ്തീന് ഒപ്പമായിരുന്നുവെന്നും എൻ.സി.പി സംസ്ഥാന പ്രസിഡൻറ് പി.സി.ചാക്കോ അഭിപ്രായപ്പെട്ടു.

നാഷണലിസ്റ്റ് മഹിള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഫലസ്തീൻ ഐക്യദാര്‍ഡ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാഷണലിസ്റ്റ് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അനിത കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു.

ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയംഗം ടി.പി. പീതാംബരൻ മാസ്റ്റര്‍, പ്രഫ. കെ.വി. തോമസ്, എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, സംസ്ഥാന ട്രഷറര്‍ പി.ജെ. കുഞ്ഞ് മോൻ, സംസ്ഥാന ജനറല്‍ സെക്രട്ടറി ആലിസ് മാത്യു, പത്മിനി, ജില്ല പ്രസിഡന്റ് ടി.പി. അബ്ദുള്‍ അസീസ്, സംസ്ഥാന സെക്രട്ടറിമാരായ സലോമി, ബിന്ദു രവീന്ദ്രൻ, എൻ.എം.സി ദേശീയ സമിതിയംഗങ്ങളായ ഷീബ ലിയോണ്‍, ശ്രുതി ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular