Connect with us
Malayali Express

Malayali Express

“ചില ന്യൂജൻ നാട്ടുവിശേഷങ്ങൾ” ജൂലായ് 19-ന്

CINEMA

“ചില ന്യൂജൻ നാട്ടുവിശേഷങ്ങൾ” ജൂലായ് 19-ന്

Published

on

നോവൽ,മൊഹബത്ത് എന്നി ചിത്രങ്ങൾക്കു ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ചില ന്യൂജെൻ നാട്ടു വിശേഷങ്ങൾ”
സൂരാജ് വെഞ്ഞാറമൂട്,ഹരീഷ് കണാരൻ,പുതുമുഖം അഖിൽ പ്രഭാകരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന” ചില ന്യൂജൻ നാട്ടുവിശേഷങ്ങൾ” ജൂലായ് 19-ന് തിയ്യേറ്ററിലെത്തുന്നു.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശിവകാമി,സോനു എന്നിവരാണ് നായികന്മാർ.
നെടുമുടി വേണു, ബിജുക്കുട്ടൻ, നോബി, ജയകൃഷ്ണൻ, വിനയ്, ദിനേശ് പണിക്കർ, ജയകൃഷ്ണൻ, മദൻ മോഹൻ, കലാഭവൻ സിനാജ്, അഞ്ജലി നായർ, വിഷ്ണുപ്രിയ, സുബി സുരേഷ്, ആവണി, ജാനകി, മാളു തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങൾ.
” ഒരു പണക്കാരനായ മകളായ കാമുകിയെ കല്യാണം കഴിക്കാൻ ശ്രമിക്കുന്ന വെറും സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്റെ ശ്രമങ്ങളും അതിന്റെ പരിണിത ഫലങ്ങളുമാണ് ഹാസ്യത്തിന് പ്രാധാന്യം നല്കി ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.”
സംവിധായകൻ ഈസ്റ്റ് കോസ്റ്റ് വിജയൻ പറഞ്ഞു.
എസ് എൽ പുരം ജയസൂര്യ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനിൽ നായർ നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മ, ഈസ്റ്റ് കോസ്റ്റ് വിജയൻ എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം പകരുന്നു. എഡിറ്റർ-രഞ്ജൻ എബ്രാഹം.
പ്രൊഡക്ഷൻ കൺട്രോളർ-ജിത്ത് പിരപ്പൻകോട്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അനി തൂലിക, കല-ബോബൻ, മേക്കപ്പ്-പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം-അരുൺ മനോഹർ, സ്റ്റിൽസ്-സുരേഷ് കണിയാപുരം, പരസ്യക്കല-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുഭാഷ് ഇളമ്പൽ, അസോസിയേറ്റ് ഡയറക്ടർ- അലക്സ് ആയൂർ, അസിസ്റ്റന്റ് ഡയറക്ടർ-റെജിവാൻ, സക്കീർ ഹുസെെൻ, അഭിജിത്ത് രാജൻ,അരുൺ കാർത്തിക,ലോക്കേഷൻ മാനേജർ- പ്രൊഡക്ഷൻ മാനേജർ-അരുവിപ്പുരം സന്തോഷ്,
രാജേഷ് കുര്യനാട്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-മനോജ് എൻ,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News