Saturday, April 27, 2024
HomeGulfഎ.എം. ആരിഫ് എം.പിക്ക് സ്വീകരണം നല്‍കി

എ.എം. ആരിഫ് എം.പിക്ക് സ്വീകരണം നല്‍കി

റിയാദ്: ഹ്രസ്വസന്ദര്‍ശനാര്‍ഥം റിയാദിലെത്തിയ എ.എം. ആരിഫ് എം.പിക്ക് റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) സ്വീകരണം നല്‍കി.

‘എം.പിയോടൊപ്പം ഒരു പ്രാതല്‍’ പരിപാടിയില്‍ എം.പിക്ക് ആദരഫലകവും ഉപഹാരവും നല്‍കി. മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് ആന്‍റണി വിക്ടര്‍ അധ്യക്ഷത വഹിച്ചു.

സിജു പീറ്റര്‍ ‘ഇവ’യുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എം.പിയെ ധരിപ്പിച്ചു. വൈസ് പ്രസിഡൻറ് സജാദ് സലിം, ട്രഷറര്‍ ബദര്‍ കാസിം എന്നിവര്‍ ചേര്‍ന്ന് ഫലകവും ജോയൻറ് സെക്രട്ടറി സാനു മാവേലിക്കര, രക്ഷാധികാരി ഹാഷിം ചീയാംവെളി എന്നിവര്‍ ചേര്‍ന്ന് ഉപഹാരവും നല്‍കി. സെബാസ്റ്റ്യൻ, നിസാര്‍ കോലത്ത്, ഷാജി പുന്നപ്ര, താഹിര്‍ കാക്കാഴം, അബ്ദുല്‍ അസീസ്, ഷാജഹാൻ, ടി.എൻ.ആര്‍. നായര്‍, ജലീല്‍ കാലുതറ എന്നിവര്‍ സന്നിഹിതരായിരുന്നു. ജനറല്‍ സെക്രട്ടറി മുഹമ്മദ് മൂസ സ്വാഗതവും ജോയൻറ് സെക്രട്ടറി നിസാര്‍ മുസ്തഫ നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular