Saturday, April 27, 2024
HomeKeralaപത്തനംതിട്ട ജില്ലാതല കേരളോത്സവം ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട ജില്ലാതല കേരളോത്സവം ഉദ്ഘാടനം ചെയ്തു

ത്തനംതിട്ട ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊടുമണ്‍ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ അഡ്വ.

ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ പ്രഭ സ്വാഗതം ആശംസിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, ആരോഗ്യവിദ്യാഭ്യാസ സ്റ്റാ.കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സി പ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗം എ. ജി ശ്രീകുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കലാ മത്സരങ്ങള്‍ അഞ്ചു വേദികളിലായും കായിക മത്സരങ്ങളില്‍ ഫുട്‌ബോള്‍, വോളി ബോള്‍, ബാസ്‌ക്കറ്റ് ബോള്‍ ,അതലറ്റിക്‌സ്, കബടി, വടംവലി എന്നിവ ഇഎംഎസ് സേറ്റഡിയത്തിലും ഷട്ടില്‍ അനുഗ്രഹ ഓഡിറ്റോറിയം ചന്ദനപ്പള്ളി, നീന്തല്‍ ഗ്രീന്‍വാലി അടൂര്‍, പഞ്ചഗുസ്തി, ചെസ് , ക്രിക്കറ്റ് എന്നിവ കൊടുമണ്‍ ഹൈസ്‌കൂളിലുമായി നടക്കും.നവംബര്‍ 13 ന് വൈകിട്ട് അഞ്ചിന് കൊടുമണ്‍ ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അദ്ധ്യക്ഷതയില്‍ സമാപന സമ്മേളനം നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular