Friday, April 26, 2024
HomeCinemaറോഹൻ മാത്യു, ഷൈൻ ടോം ചാക്കോ ചിത്രം 'മഹാറാണി' പ്രദർശനത്തിന് ഒരുങ്ങുന്നു.

റോഹൻ മാത്യു, ഷൈൻ ടോം ചാക്കോ ചിത്രം ‘മഹാറാണി’ പ്രദർശനത്തിന് ഒരുങ്ങുന്നു.

ജി മാർത്താഡൻ സംവിധാനം ചെയ്ത മലയാള ചിത്രമായ ‘മഹാറാണി’ ഉടൻ പ്രദർശനത്തിന് ഒരുങ്ങുന്നു.
റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങൾ. എസ്ബി ഫിലംസ് ന്റെ ബാനറിൽ സുജിത് ബലനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ പുതിയ ഗാനം നവംബർ 11ന് റിലീസ് ചെയ്യും. ഈ ചിത്രത്തിന്റെ സഹനിർമ്മാതാവായി എത്തുന്നത് ബാദുഷ പ്രോഡക്ഷൻസിന്റെ ബാനറിൽ എൻ എം ബാദുഷയാണ്.
ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലേഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ്‌ പാലേരി, ഗൗരി ഗോപകുമാർ, നിഷ സാരംഗ്, സ്മിനു സിജോ തുടങ്ങി അനേകം താരനിരകൾ അണിനിക്കുന്ന ചിത്രമാണ് ‘മഹാറാണി’.
ഛായഗ്രാഹകൻ ലോകനാഥൻ, എഡിറ്റർ നൗഫൽ അബ്ദുള്ള എന്നിവരാണ് ചിത്രത്തിന്റെ സാങ്കേതിക സംഘട്ടിൽ അണിനിരക്കുന്നത്.
ശ്രുതിലക്ഷ്മി ജെ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular