Saturday, April 27, 2024
HomeKeralaസിപിഎമ്മിന്റെ പാലസ്‌തീൻ ഐക്യദാര്‍ഢ്യ റാലി; മുസ്ലീം ലീഗ് പങ്കെടുക്കില്ല

സിപിഎമ്മിന്റെ പാലസ്‌തീൻ ഐക്യദാര്‍ഢ്യ റാലി; മുസ്ലീം ലീഗ് പങ്കെടുക്കില്ല

കോഴിക്കോട്: സിപിഎമ്മിന്റെ പാലസ്തീൻ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ്. പ്രത്യേക യോഗം ചേരാതെയാണ് ലീഗ് വിഷയത്തില്‍ തീരുമാനമെടുത്തത്.

പാലസ്തീൻ ഐക്യദാര്‍ഢ്യം ഒരു രാഷ്ട്രീയ പ്രശ്നമല്ലെന്നും ആര് വിളിച്ചാലും പങ്കെടുക്കാമെന്നുള്ളതാണ് നിലപാട് എന്നുമായിരുന്നു കഴിഞ്ഞ ദിവസം ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ പ്രതികരണം. ഈ പ്രസ്താവന പുറത്തുവന്ന ഉടൻ തന്നെ സിപിഎം ലീഗിനെ റാലിയിലേയ്‌ക്ക് ക്ഷണിക്കുകയായിരുന്നു.

എല്ലാവരും ഒരുമിച്ച്‌ നില്‍ക്കേണ്ട സമയമാണിത്. അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ല. ഏക സിവില്‍ കോഡ് സെമിനാറില്‍ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നുമാണ് ഇ ടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.

ഈ മാസം 11 ന് കോഴിക്കോട് സരോവരം ട്രേഡ് സെന്ററിലാണ് സിപിഎം നേതൃത്വത്തില്‍ പാലസ്തീൻ ഐക്യദാര്‍ഢ്യ റാലിയും പൊതുസമ്മേളനവും നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന റാലിയില്‍ രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സിപിഎം തുറന്ന മനസോടെയാണ് എല്ലാവരേയും സ്വാഗതം ചെയ്യുന്നതെന്ന് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular