Friday, April 26, 2024
HomeGulfനിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ ഓണാഘോഷം ആഘോഷിച്ചു

നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ ഓണാഘോഷം ആഘോഷിച്ചു

നാമ: ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മയായ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ വിപുലമായി ഓണം ആഘോഷിച്ചു.

സല്‍മാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റാറന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ബഹ്‌റൈനിലെ വിവിധ കലാകാരന്മാരുടെയും കുട്ടികളുടെയും വിവിധങ്ങളായ കലാപരിപാടികള്‍ അരങ്ങേറി. മ്യൂസിക് ബാൻഡ് ആയ മിന്നല്‍ ബീറ്റ്സ് അവതരിപ്പിച്ച സംഗീത പരിപാടി ചടങ്ങിന് മോടി കൂട്ടി.

തുടര്‍ന്ന് നിറക്കൂട്ട് പ്രസിഡന്റ് ദീപക്ക് പ്രഭാകര്‍ അധ്യക്ഷനായ പൊതുസമ്മേളനത്തില്‍ സെക്രട്ടറി നിതിൻ ഗംഗ സ്വാഗതം ആശംസിച്ചു. വോയ്‌സ് ഓഫ് ആലപ്പി ജനറല്‍ സെക്രട്ടറി ധനേഷ് മുരളി, നിറക്കൂട്ട് രക്ഷാധികാരിയും വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റുമായ സിബിൻ സലിം, നിറക്കൂട്ട് രക്ഷധികാരി സുമേഷ് എന്നിവര്‍ ചടങ്ങിന് ആശംസ അറിയിച്ചു സംസാരിച്ചു. നിറക്കൂട്ട് ട്രഷറര്‍ വിജു ചടങ്ങിന് നന്ദി അറിയിച്ചു. സാമൂഹിക പ്രവര്‍ത്തകരായ അനസ് റഹിം, ദീപക് തണല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ലിബിൻ സാമുവല്‍, ജിനു ജി. കൃഷ്‌ണൻ, ഗിരീഷ് കുമാര്‍, ബോണി മുളപ്പാംപള്ളില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിഭവ സമൃദ്ധമായ സദ്യയും നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular