Friday, April 26, 2024
HomeKeralaചാരിറ്റി പാലം അപകടാവസ്ഥയില്‍; പുതുക്കിപ്പണിയണമെന്ന് നാട്ടുകാര്‍

ചാരിറ്റി പാലം അപകടാവസ്ഥയില്‍; പുതുക്കിപ്പണിയണമെന്ന് നാട്ടുകാര്‍

വൈത്തിരി: നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന പഴയ വൈത്തിരി ചാരിറ്റി ഇരുമ്ബു പാലം അപകടാവസ്ഥയില്‍.

മൂന്നരപ്പതിറ്റാണ്ടോളം പഴക്കമുള്ള ഈ പാലത്തിലൂടെയാണ് ചാരിറ്റി, മുള്ളൻപാറ, വട്ടപ്പാറ, അംബേദ്‌കര്‍ കോളനി എന്നിവിടങ്ങളിലേക്ക് താമസക്കാര്‍ പോകുന്നത്.

നിരവധി റിസോര്‍ട്ടുകളും ഹോംസ്റ്റേകളുമുള്ള സ്ഥലങ്ങളാണിവ.സഞ്ചാരികളുടെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളും ഈ പാലത്തിലൂടെയാണ് പോകുന്നത്. പാലം പണി അടിയന്തരമായി നടത്തണമെന്നവശ്യപ്പെട്ട് നാട്ടുകാര്‍ ഒപ്പിട്ട നിവേദനം പഞ്ചായത്തിന് നല്‍കിയിട്ടുണ്ട്. ഫണ്ട് ലഭ്യതക്കനുസരിച്ച്‌ പാലം പണി പരിഗണിക്കുമെന്ന് വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular