Friday, April 26, 2024
Homeനഗരക്കാഴ്ചകളുമായി കെഎസ്‌ആര്‍ടിസിയുടെ കേരളീയം ഡബിള്‍ ഡെക്കര്‍ യാത്ര തുടങ്ങി

നഗരക്കാഴ്ചകളുമായി കെഎസ്‌ആര്‍ടിസിയുടെ കേരളീയം ഡബിള്‍ ഡെക്കര്‍ യാത്ര തുടങ്ങി

കേരളീയത്തിന്റെ വിളംബരവുമായി നഗരം ചുറ്റി കെ.എസ്.ആര്‍.ടി.സിയുടെ ഡബിള്‍ ഡെക്കര്‍ യാത്ര തുടങ്ങി.

നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരം ആതിഥ്യമരുളുന്ന ‘കേരളീയം’ പരിപാടിയുടെ പ്രചരണാര്‍ത്ഥമാണ് ഒക്‌ടോബര്‍ 14, 15 തിയതികളില്‍ കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ ഓപ്പണ്‍ ഡെക്ക് ഡബിള്‍ ഡെക്കര്‍ യാത്ര സംഘടിപ്പിക്കുന്നത്.

കിഴക്കേക്കോട്ട മുതല്‍ ലുലുമാള്‍ വരെയായിരുന്നു മുൻകൂട്ടി ബുക്ക് ചെയ്തവര്‍ക്കായി യാത്ര സംഘടിപ്പിച്ചത്. ഇന്നലെ(ഒക്‌ടോബര്‍ 14) വൈകിട്ട് 4.30ന് കിഴക്കേകോട്ട കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നാരംഭിച്ച യാത്ര സ്റ്റാച്ച്‌യൂ, മ്യൂസിയം, വെള്ളയമ്ബലം, എയര്‍പോര്‍ട്ട്, ശംഖുമുഖം ബീച്ച്‌ റൂട്ട്‌വഴിയാണ് പുരോഗമിച്ചത്. ഇന്നു (ഒക്‌ടോബര്‍ 15) വൈകിട്ട് 4.30 മുതല്‍ രാത്രി 9.30 വരെ കേരളീയം ഡബിള്‍ ഡെക്കര്‍ യാത്ര ഉണ്ടായിരിക്കും. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് 9188619378 എന്ന വാട്ട്സാപ്പ് നമ്ബരിലേക്ക് സന്ദേശമയയ്ക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular