Friday, April 26, 2024
HomeKeralaകൊച്ചിയില്‍ നിന്ന് പ്രതിദിന നോണ്‍സ്റ്റോപ്പ് സര്‍വീസുമായി എയര്‍ ഇന്ത്യ

കൊച്ചിയില്‍ നിന്ന് പ്രതിദിന നോണ്‍സ്റ്റോപ്പ് സര്‍വീസുമായി എയര്‍ ഇന്ത്യ

കൊച്ചി: ഒക്ടോബര്‍ 23 മുതല്‍ കൊച്ചി – ദോഹ പ്രതിദിന സര്‍‌വീസ് ആരംഭിക്കാൻ എയര്‍ ഇന്ത്യ ഒരുങ്ങുന്നു. കൊച്ചിയില്‍ നിന്ന് പ്രാദേശിക സമയം 130ന് പുറപ്പെടുന്ന എ.ഐ 953 വിമാനം ദോഹയില്‍ 3.45ന് എത്തിച്ചേരും.

ദോഹയില്‍ നിന്ന് തിരിച്ചുള്ള യാത്രാവിമാനമായ എ.ഐ 954 പ്രാദേശികസമയം 4.45ന് പുറപ്പെട്ട് കൊച്ചിയില്‍ പ്രാദേശിക സമയം 11. 35ന് എത്തിച്ചേരും. എ320 നിയോ എയര്‍ക്രാഫ്റ്റ് വിമാനത്തില്‍ 162 സീറ്റുകളാണുള്ളത്. ഇക്കോണമിയില്‍ 150 സീറ്റും ബിസിനസ് ക്ലാസില്‍ 12 സീറ്റുമാണുമുള്ളത്. നിലവില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് എല്ലാദിവസവും നേരിട്ട് എയര്‍ ഇന്ത്യയുടെ വിമാനസര്‍വീ്സ് ഉണ്ട്.

ഡൊമസ്റ്റിക്ക, ഇന്റര്‍നാഷണല്‍ സെക്ടറുകളില്‍ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ്, എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, ഓണ്‍ലൈൻ ട്രാവല്‍ ഏജൻസികള്‍ ുള്‍പ്പെടെയുള്ള ട്രാവല്‍ ഏജന്റുമാര്‍ വഴി ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.

ഒക്യോബര്‍ 29 മുതല്‍ ഖത്തറില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്തേക്കും നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ചിരുന്നു. ആഴ്ചയില്‍ നാലു ദിവസമാണ് സര്‍വീസ്. ദോഹയില്‍ നിന്ന് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലും തിരുവനന്തപുരത്ത് നിന്ന് ചൊവ്വ. വ്യാഴം , വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്,

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular