Friday, April 26, 2024
HomeGulfകല്യാണ്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം ദുബൈ അല്‍ ബര്‍ഷയില്‍ തുറന്നു

കല്യാണ്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം ദുബൈ അല്‍ ബര്‍ഷയില്‍ തുറന്നു

ദുബൈ: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാണ്‍ ജ്വല്ലേഴ്സ് പുതിയ ഷോറൂം ദുബൈ അല്‍ ബ\ര്‍ഷയില്‍ ഉദ്ഘാടനം ചെയ്തു.

കല്യാണ്‍ ജ്വല്ലേഴ്സിന്റെ ബ്രാൻഡ് അംബാസഡര്‍ രശ്മിക മന്ദാനയാണ് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. യു.എ.ഇയിലെ കല്യാണ്‍ ജ്വല്ലേഴ്സിന്റെ പത്തൊമ്ബതാമത്തെ ഷോറൂമാണിത്. ഉദ്ഘാടന ആഘോഷത്തില്‍ പങ്കുചേരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് രശ്മിക മന്ദാന പറഞ്ഞു. ഈ മേഖലയിലെ ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം ലഭ്യമാക്കുന്നതിനായുള്ള പ്രതിബദ്ധതയുടെ തെളിവാണ് പുതിയ ഷോറൂം. ഉപയോക്താക്കള്‍ കല്യാണ്‍ ജ്വല്ലേഴ്സ് ബ്രാൻഡിനുള്ള പിന്തുണ തുടര്‍ന്നും നല്‍കുമെന്ന് വിശ്വാസമുണ്ട്. സങ്കീര്‍ണമായ കരവിരുതാല്‍ തയാറാക്കുന്ന മനോഹരവും അനുപമവുമായ ആഭരണരൂപകല്‍പനകള്‍ ആസ്വദിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് തുടര്‍ന്നും അവസരമുണ്ടാകുമെന്നും രശ്മിക പറഞ്ഞു.

ഒരു കമ്ബനിയെന്ന നിലയില്‍, ഞങ്ങള്‍ വലിയ നാഴികക്കല്ലുകള്‍ പിന്നിടുകയും ഉപഭോക്തൃ ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്തുന്നതില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കുകയും ചെയ്തെന്ന് കല്യാണ്‍ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടര്‍ ടി.എസ്. കല്യാണ രാമൻ പറഞ്ഞു. മേഖലയിലെ ഷോറൂമുകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ട് ഞങ്ങളുടെ വളര്‍ച്ചയുടെ അടുത്തഘട്ടം ആരംഭിക്കുമ്ബോള്‍, കമ്ബനിയുടെ പ്രധാന മൂല്യങ്ങളായ വിശ്വാസത്തോടും സുതാര്യതയോടും സത്യസന്ധത പുലര്‍ത്തിക്കൊണ്ടുതന്നെ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിങ് അനുഭവം നല്‍കുന്നത് തുടരാൻ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി അല്‍ ബാര്‍ഷയിലെ പുതിയ ഷോറൂമില്‍ ഒക്ടോബര്‍ 30 വരെ സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 25 ശതമാനം വരെയും ഡയമണ്ട് ആഭരണങ്ങള്‍ക്ക് 25 ശതമാനം വരെ ഇളവ് ലഭിക്കും.

കൂടാതെ കല്യാണ്‍ ജ്വല്ലേഴ്സില്‍നിന്ന് ആഭരണങ്ങള്‍ വാങ്ങുമ്ബോള്‍ ശുദ്ധത ഉറപ്പ് നല്‍കുന്നതും വിശദമായ ഉല്‍പന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ നാലുതലങ്ങളിലുള്ള അഷ്വറൻസ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങള്‍ക്ക് ജീവിതകാലം മുഴുവൻ സൗജന്യ മെയിന്റനൻസും ലഭിക്കും.

കല്യാണ്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂമില്‍ ഇന്ത്യയില്‍നിന്ന് ശേഖരിച്ച വിവാഹാഭരണങ്ങളായ മുഹൂര്‍ത്തിനുപുറമെ കല്യാണ്‍ ജ്വല്ലേഴ്സിന്റെ ജനപ്രിയ ഹൗസ് ബ്രാൻഡുകളുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular